1 GBP = 103.96

ഇന്ത്യന്‍ റെയില്‍വേയുടെ ധാക്ക ഇസ്താംബൂള്‍ അന്താരാഷ്ട്ര റയില്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും

ഇന്ത്യന്‍ റെയില്‍വേയുടെ ധാക്ക ഇസ്താംബൂള്‍ അന്താരാഷ്ട്ര റയില്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും

ജയകുമാര്‍ നായര്‍

കിഴക്കനേഷ്യന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധി പ്പിക്കുന്ന റോഡ് റയില്‍ പാതകള്‍ പാകിസ്ഥാന്റെ നിസഹകരണം മൂലം മുടങ്ങി കിടക്കുക യായിരുന്നു . എന്നാല്‍ ജമ്മു കശ്മീരിലെ ആക്രമണങ്ങള്‍ക്ക് പിന്നിലെ ശക്തി പാകിസ്ഥാന്‍ ആണ് എന്നു ലോകരാജ്യങ്ങള്‍ തിരിച്ചറിഞ്ഞതും, സിന്ധു നദി ജല കരാറില്‍ നിന്നും പിന്മാറും എന്ന ഇന്ത്യയുടെ മുന്നറിയിപ്പും, ഇന്ത്യന്‍ പാരാ ട്രൂപ്പ് കമാണ്ടോകളുടെ അതിര്‍ത്തി കടന്നുള്ള ആക്രമണവും ഉഭയ കക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിയാത്തതും എല്ലാം കൂടി പാകിസ്ഥാനെ തികച്ചും പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന അവസ്ഥയില്‍ സഹകരണത്തിനു സമ്മതിക്കുകയായിരുന്നു.

ഇന്ത്യന്‍ റെയില്‍വേയുടെ ധാക്ക ഇസ്താംബൂള്‍ അന്താരാഷ്ട്ര ട്രയിന്‍ സര്‍വീസിന്റെ പരീക്ഷണ ഓട്ടം ഈവര്‍ഷം നടക്കും. ചരക്കു വണ്ടിയാണ് ആദ്യം ഓടുക ഭാവിയില്‍ യാത്രാ വണ്ടിയും ഈവഴി ഓടിയേക്കാം.
അഞ്ചു രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ട്രയിന്‍ കന്നി യാത്രയില്‍ ആറായിരം കിലോമീറ്ററോളം സഞ്ചരിക്കും. ധാക്ക യില്‍ നിന്നും തുടങ്ങി ഡല്‍ഹി ഇസ്ലാമബാദ് ടെഹ്‌റാന്‍ വഴി ഇസ്താംബൂളിലെത്തുമ്പോള്‍ ലോക റെയില്‍വേ ചരിത്രയില്‍ അത് ഒരു നാഴിക ക്കല്ലായി മാറും.

യാങ്‌ഗോണ്‍ ധാക്ക റയില്‍ ലിങ്ക് പദ്ധതി പൂര്‍ത്തി യാകുന്നത്തൂടെ മ്യാന്‍മാര്‍ കൂടി പദ്ധതി യുടെ ഭാഗമാകും. പാകിസ്താനെയും ഇറാനെയും ബന്ധിപ്പിക്കുന്ന റയില്‍ ലിങ്ക് പൂര്‍ത്തിയായ തോടെ പരീക്ഷണ ഓട്ടം എത്രയും വേഗം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു . ബംഗ്ലാദേശ് ഇന്ത്യ പാക്കിസ്ഥാന്‍ ഇറാന്‍ ടര്‍ക്കി എന്നീ രാജ്യ ങ്ങളിലെ റയില്‍വേ ഉദ്യോഗസ്ഥര്‍ ഈമാസം 15 16 തീയതികളില്‍ യോഗം ചേര്‍ന്ന് അവശേഷിക്കുന്ന സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കും. കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ വാണിജ്യ വ്യാപാര രംഗങ്ങളില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഈ സര്‍വീസ് വഴി ലക്ഷ്യമിടുന്നത്. ഭാവില്‍ ഈ റയില്‍ സര്‍വീസ് ലണ്ടണ്‍ വരെ നീട്ടിയേക്കുമെന്നും ശ്രുതിയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more