1 GBP = 103.14

കീത്തിലി മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ഡേവിസ് പോളിൻ്റെ സഹോദരൻ സാനി മാടശേരി നാട്ടിൽ നിര്യാതനായി…

കീത്തിലി മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ഡേവിസ് പോളിൻ്റെ സഹോദരൻ സാനി മാടശേരി നാട്ടിൽ നിര്യാതനായി…

അങ്കമാലി:- കീത്തിലി മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ഡേവിസ് പോളിൻ്റെ സഹോദരനും അങ്കമാലി താബോർ മാടശേരി പരേതനായ പൗലോസ്  റോസ ദമ്പതിമാരുടെ മകനുമായ സാനി മാടശേരി (53) നിര്യാതനായി. ഭാര്യ ബീന മക്കൾ റോസ്മോൾ, ജോൺ പോൾ. സഹോദരങ്ങൾ ജോസ്, പാപ്പച്ചൻ, ജോയി, മേഴ്സി വർഗീസ്, ഡേവിസ് പോൾ (പ്രസിഡൻറ്, കീത്തിലി മലയാളി അസോസിയേഷൻ (KMA), ഹെഡ് ടീച്ചർ (സെൻ്റ്.മേരീസ് സീറോ മലബാർ സൺഡേ സ്കൂൾ ലീഡ്സ്), ഡോ. സിസ്റ്റർ കാതറിൻ ഡി.എസ്.ജെ, കോട്ടയം.

സംസ്കാര ശുശ്രൂഷകൾ നാളെ   ശനിയാഴ്ച (29/05/21) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും  ആരംഭിച്ച് താബോർ ഹോളി ഫാമിലി ദേവാലയത്തിൽ നടക്കുന്നതാണ്.

ഡേവിസിൻ്റെ സഹോദരൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി വർഗീസ് ഡാനിയേൽ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻ്റ് അശ്വിൻ മാണി, സെക്രട്ടറി സജിൻ രവീന്ദ്രൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സാനിയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more