1 GBP = 103.12

ദേവസ്വം ഒാർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു; പ്രയാർ ഗോപാലകൃഷ്ണൻ പുറത്ത്

ദേവസ്വം ഒാർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു; പ്രയാർ ഗോപാലകൃഷ്ണൻ പുറത്ത്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ്​ പ്രസിഡൻറി​​​െൻറയും അംഗങ്ങളുടെയും കാലാവധി രണ്ടു വർഷമായി കുറക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒാർഡിനൻസിൽ ഗവർണർ ജ.പി. സദാശിവം ഒപ്പുവെച്ചു. നിലവിൽ മൂന്നു വർഷമുണ്ടായിരുന്ന കലാവധിയാണ്​ രണ്ടു വർഷമായി കുറക്കുന്നത്​. നിലവിൽ പ്രസിഡൻറ്​ പ്രയാർ ഗോപാലകൃഷ്​ണൻ, അംഗം അജയ്​ തറയിൽ എന്നിവരുടെ കാലാവധി രണ്ടു​ വർഷം പൂർത്തിയായിരുന്നു. ഒരു വർഷം ബാക്കി നിൽക്കെയാണ്​ ഇവരെ പുറത്താക്കും വിധം ഒാർഡിനൻസ്​ ​െകാണ്ടുവന്നത്​. വെള്ളിയാഴ്​ച ചേർന്ന അടിയന്തര ​മന്ത്രിസഭ യോഗമാണ്​ ഗവർണർക്ക്​ ശിപാർശ നൽകിയത്​. ഇതോടെ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും പുറത്തായി.

ഒാർഡിനൻസിൽ ഗവർണർ ഇന്നലെ സർക്കാറിനോട്​ വിശദീകരണം തേടിയിരുന്നു. എന്ത്​ അിടയന്തിര സാഹചര്യമാണ്​ ഇൗ വിഷയത്തിലെന്ന്​ ആരാഞ്ഞ ഗവർണർ തീർഥാടനത്തെ ബാധിക്കി​ല്ലേയെന്നും ചോദിച്ചു​. മുമ്പും ഇത്തരത്തിൽ സർക്കാറുകൾ ഒാർഡിനൻസ്​ ഇറക്കിയിട്ടുണ്ടെന്നും ശബരിമല തീർഥാടന ഒരുക്കങ്ങളെ ഇത്​ ഒരുതരത്തിലും ബാധിക്കില്ലെന്നും സർക്കാർ ഗവർണർക്ക്​ വിദശീകരണം നൽകുകയും ചെയ്തു. തിങ്കളാഴ്​ചതന്നെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാജ്​ഭവനിലെത്തി വിശദീകരണം നൽകുകയായിരുന്നു. 2007ലും 2014ലും ഇപ്രകാരം ബോർഡി​​​െൻറ കാലാവധി കുറച്ച തീരുമാനങ്ങളും ദേവസ്വം മന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും ദേവസ്വം മന്ത്രി ആശയവിനിമയം നടത്തിയിരുന്നു.

ശബരിമല തീർഥാടനം പടിവാതിൽക്കൽ നിൽക്കെ ബോർഡിനെ പിരിച്ചുവിടുന്നതിൽ യു.ഡി.എഫും ബി.ജെ.പിയും കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഒാർഡിനൻസിൽ ഒപ്പിടരുതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​​ ചെന്നിത്തല ഗവർണർക്ക്​ കത്തയച്ചിരുന്നു. ബി.ജെ.പി നേതാക്കൾ ഇൗ വിഷയത്തിൽ ഗവർണറെ കാണുകയും ചെയ്​തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more