1 GBP = 104.24

കോവിഡ് 19 അഞ്ച് മിനുറ്റില്‍ തിരിച്ചറിയാനുള്ള പോര്‍ട്ടബിള്‍ മെഷീനുമായി അമേരിക്ക

കോവിഡ് 19 അഞ്ച് മിനുറ്റില്‍ തിരിച്ചറിയാനുള്ള പോര്‍ട്ടബിള്‍ മെഷീനുമായി അമേരിക്ക

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

കോവിഡ് 19 രോഗം ബാധിച്ചിട്ടുണ്ടോ എന്ന് അഞ്ച് മിനിറ്റില്‍ അറിയാന്‍ സാധിക്കുന്ന ഒരു പോര്‍ട്ടബില്‍ ടെസ്റ്റിങ് മെഷീനുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു ലബോറട്ടറി. അബോട്ട് ലബോറട്ടറീസാണ് ഈ പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇത് അടുത്ത ആഴ്ച മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കും. നെഗറ്റീവ് ആണെങ്കില്‍ ഇതിലൂടെ 13 മിനിറ്റിനകം അറിയാന്‍ സാധിക്കുമെന്നും അബോട്ട് ലബോറട്ടറി പറയുന്നു. പോര്‍ട്ടബിള്‍ ആയതിനാല്‍ ആശുപത്രിക്ക് പുറത്തും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും.

അമേരിക്കയിലെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) അടിയന്തര ആവശ്യങ്ങള്‍ക്ക് ഈ മെഷീന്‍ ഉപയോഗിക്കാമെന്നും നിര്‍ദ്ദേശിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more