1 GBP = 103.90

ഡെർബിയിൽ ഡെന്റ്. തോമസ് കത്തോലിക്ക കമ്മ്യൂണിറ്റി മനോഹരമായ ക്രിസ്തുമസ് ആഘോഷം നടത്തി….

ഡെർബിയിൽ ഡെന്റ്. തോമസ് കത്തോലിക്ക കമ്മ്യൂണിറ്റി മനോഹരമായ ക്രിസ്തുമസ് ആഘോഷം നടത്തി….

മിൽട്ടൺ അലോഷ്യസ്
ഡെർബി സെന്റ്. തോമസ് കത്തോലിക്ക കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 24ന് പാതിരാ കുർബോനയോടു കൂടി ഡെർബി സെന്റ്. ജോസഫ് കത്തോലിക്കാ ദൈവാലയതിൽ വച്ചു ഫാ. ബിജു കുന്നയ്‌ക്കാട്ടിന്റെ കാർമ്മികത്വത്തിൽ ആഘോഷമായി നടത്തി. 10 മണിക്ക് തിരുപിറവിയുടെ സന്ദേശം അറിയിച്ചു കൊണ്ട് കുട്ടികളെ കോർത്തിണക്കി അവതരിപ്പിച്ച കരോൾ ഗാനങ്ങളും, ദൈവാധി ദേവനായ ഉണ്ണിതയശു ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നപ്പോൾ സ്വർഗീയ ദൈവദൂതന്മാർ താരാട്ടു പാടി. ആ ദൂതന്മാർക്കൊപ്പം ഡെർബി സെന്റ്. തോമസ് കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ ഗായക സംഘവും ചേർന്നു പാടി.

“സന്തോഷം നിറയുന്ന രാത്രി, തുടർന്ന് പുതിയൊരു പുലരി വിടർന്നു മന്നിൽ പുതിയൊരു ഗാനമുയർന്നൊഴുകി. കുട്ടികളുടെയും മുതിർന്നവരുടെയും ഗായക സംഘമൊരുക്കിയ മതനോഹരമായ ഈ കരോൾ ഗാനങ്ങൾ ഏവരുടെയും മനസലിയിപ്പിക്കുന്നതായിരുന്നു.

അതിന് ശേഷം ബഹുമാനപ്പെട്ട ഫാ. ബിജു കുന്നയ്‌ക്കാട്ടിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടു കുർബോന നടത്തി. വി. കുർബാനയ്ക്ക് ശേഷം ക്രിസ്തുമസ് കേക്ക് മുറിച്ച എല്ലാ കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കു ചേർന്നു. തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. ബിജു കുന്നയ്‌ക്കാട്ട്, കൈക്കാരൻമാർ, കമ്മിറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്‌സ്, മതാധ്യാപകർ എന്നിവർ നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more