1 GBP = 103.12

കാണികൾക്കും കളിക്കാർക്കും ആവേശപ്പൂരമൊരുക്കി ഡെർബി ചലഞ്ചേഴ്‌സ് ക്ലബ് സംഘടിപ്പിച്ച സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ്..

കാണികൾക്കും കളിക്കാർക്കും ആവേശപ്പൂരമൊരുക്കി ഡെർബി ചലഞ്ചേഴ്‌സ് ക്ലബ് സംഘടിപ്പിച്ച  സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ്..

ഡെർബി: ഡെർബി ചലഞ്ചേഴ്‌സ് ക്ലബ് സങ്കടിപ്പിച്ച പത്താമത് ഓൾ യൂകെ സ്മാഷ് 2018 ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ സമാപനം. ഒട്ടനവധി അവിസ്മരണീയ മുഹൂർത്തങ്ങൾക്കു കളിക്കളം സാക്ഷിയായപ്പോൾ ആവേശക്കൊടുമുടിയിലെത്തി കാണികളും വിശിഷ്ടഥിതികളും. യൂകെയിലെ ഏറ്റവും വലിയ ബാഡ്മിന്റൺ ടൂർണമെന്റ് എന്ന പ്രത്യേകതയുമായി കായികപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ സ്മാഷ് 2018 അതിന്റെ പേരിനെ അന്വർഥമാക്കും വിധം കരുത്തുറ്റ സ്മാഷുകൾക്കൊണ്ടും അതിലുപരി സംഘടനാ മികവുകൊണ്ടും വേറിട്ടു നിന്നു. 36 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ആർക്കും ഒരു പരാതിക്കും ഇടനൽകാതെ കൃത്യതയാർന്ന ആസൂത്രണം കൊണ്ടും സമയനിഷ്ടമായ പൂർത്തീകരണം കൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ സ്റ്റാഫ്‌ഫോഡിൽ നിന്നുള്ള മെബിൻ & വിനോയ് ( MEBIN & VINOY ) സഖ്യം ലണ്ടനിൽ നിന്നുള്ള ലെവിൻ & മാത്യൂസ് ( LEVIN & MATHEWS ) സഖ്യത്തെ പരാജയപ്പെടുത്തി

ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെസ്റ്റർഫീൽഡിലുള്ള ബാബു & രാകേഷ് ( BABU & RAKESH ) സഖ്യം, കോവെന്ററിയിലുള്ള ജോസ് & ഉദയ് ( JOSE & UDAY ) സഖ്യത്തെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ടൂർണമെന്റ് വിജയികൾ:

1st മെബിൻ & വിനോയ്

SAMSUNG CSC

2nd ലെവിൻ & മാത്യൂസ്

3rd ബാബു & രാകേഷ്

4th ജോസ് & ഉദയ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more