1 GBP = 104.24

ഡെർബി മലയാളി അസോസിയേഷനു പുതിയ സാരഥികൾ

ഡെർബി മലയാളി അസോസിയേഷനു പുതിയ സാരഥികൾ

ഡെർബി∙ ഡെർബി മലയാളി അസോസിയേഷൻ വിജയകരമായി 11–ാം വർഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു. മാർച്ച് 3നു ചേർന്ന ജനറൽ ബോഡി യോഗത്തിൽ രണ്ടാം തവണയും വിൽസൺ ബെന്നി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

പ്രവീൺ ദാമോദർ സെക്രട്ടറി ആയും പ്രശാന്ത് രവി ട്രഷറർ ആയും സ്ഥാനം ഏറ്റെടുത്തു. ടിജോ സെബാസ്റ്റ്യൻ വൈസ് പ്രസിഡന്റ് ആയും എൽദോസ് കുര്യാക്കോസ് ജോയിന്റ് സെക്രട്ടറി ആയും ചുമതലയേറ്റു.

ജയിംസ് കുരുവിള, അഭിലാഷ് ബാബു, തോമസ് സെബാസ്റ്റ്യൻ, ജോയ് തോമസ്, ബിജു റോക്കി, ബിജു തോമസ്, സ്റ്റീവി ചാക്കോ, അനിൽ ജോർജ്, ബിനിജ ജിൻസൺ, ഐറിൻ കുശാൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായും ആയും തിരഞ്ഞെടുത്തു.

കലയ്ക്കും കായികത്തിനും വിദ്യാഭ്യാസത്തിനും വിനോദത്തിനും മുഖ്യപ്രാധാന്യം നൽകുമെന്നു പുതിയ കമ്മിറ്റി അറിയിച്ചു. മുൻവർഷത്തെ ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾ അഭിനന്ദനങ്ങൾ അർപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more