1 GBP = 103.92

കാണികള്‍ക്കും കളിക്കാര്‍ക്കും ആവേശപ്പൂരമൊരുക്കി ഡെര്‍ബി ചലഞ്ചേഴ്സ് ക്ലബ് സംഘടിപ്പിച്ച സ്മാഷ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം…

കാണികള്‍ക്കും കളിക്കാര്‍ക്കും ആവേശപ്പൂരമൊരുക്കി ഡെര്‍ബി ചലഞ്ചേഴ്സ് ക്ലബ് സംഘടിപ്പിച്ച  സ്മാഷ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം…

 മില്‍ട്ടണ്‍ അലോഷ്യസ്

ഡെര്‍ബി: ഡെര്‍ബി ചലഞ്ചേഴ്‌സ് ക്ലബ് സംഘടിപ്പിച്ച ഏഴാമത് ഓള്‍ യൂകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. ഒട്ടനവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കു കളിക്കളം സാക്ഷിയായപ്പോള്‍ ആവേശക്കൊടുമുടിയിലെത്തി കാണികളും വിശിഷ്ടാതിഥികളും. യൂകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്ന പ്രത്യേകതയുമായി കായികപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ സ്മാഷ് 2017 v1.3 അതിന്റെ പേരിനെ അന്വര്‍ഥമാക്കും വിധം കരുത്തുറ്റ സ്മാഷുകള്‍ക്കൊണ്ടും അതിലുപരി സംഘടനാ മികവുകൊണ്ടും വേറിട്ടു നിന്നു. 50 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആര്‍ക്കും ഒരു പരാതിക്കും ഇടനല്‍കാതെ കൃത്യതയാര്‍ന്ന ആസൂത്രണം കൊണ്ടും സമയനിഷ്ടമായ പൂര്‍ത്തീകരണം കൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

അത്യന്തം വാശിയേറിയ അഡ്വാന്‍സ്ഡ് ഫൈനല്‍ മത്സരത്തില്‍ ബിര്‍മിങ്ഹാമിലുള്ള ഭാനു / ഡാനിയേല്‍ (BHANU & DANIEL) സഖ്യത്തെ പരാജയപ്പെടുത്തി മാഞ്ചെസ്റ്റെറിലുള്ള സീഡ് / അനവര്‍( SID & ANWAR )സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്റര്‍മീഡിയേറ്റ് വിഭാഗം ഫൈനല്‍ മത്സരത്തില്‍ ബിര്‍മിങ്ഹാമിലുള്ള സുമീത് / സണ്ണി (SUMEETH & SUNNY ) സഖ്യം നോട്ടിങ്ഹാമിലുള്ള രാകേഷ് / ഖുഷ് ( RAKESH & KHUSH) സഖ്യത്തെ പരാജയപ്പെടുത്തി. കളിക്കളത്തിലെ കേമനായി 14 വയസുകാരന്‍ സിഡിനെ തിരഞ്ഞെടുത്തു.

ഡെര്‍ബി മേയര്‍ ജോണ്‍ വിറ്റബിയുടെ സാന്നിധ്യം സമ്മാനദാന ചടങ്ങിന് ചാരുതയേകി. ലണ്ടന്‍ മലയാളി റേഡിയോയും ക്രോയഡോണ്‍ ബാഡ്മിന്റണ്‍ ക്ലബും, JUST BADMINTON UK യുംടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരായിരുന്നു.

ടൂര്‍ണമെന്റ് വിജയികള്‍:

അഡ്വാന്‍സ്ഡ് കാറ്റഗറി വിന്നേഴ്സ്

1st സീഡ് & അന്‍വര്‍

2nd ഭാനു & ഡാനിയേല്‍

3rd അനി & അലി

4th സനീഷ് & ഡേവ്

 

 

 

 

 

 

 

 

 

 

 

 

 

ഇന്റര്‍മീഡിയേറ്റ് കാറ്റഗറി വിന്നേഴ്‌സ്

1st സണ്ണി & സുമീത്

2nd രാകേഷ് & ഖുഷ്

3rd രാഹുല്‍ & രോഹിത്

4th സുനില്‍ & സഞ്ജയ്

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more