1 GBP = 103.91

മഞ്ഞുവീഴ്ചയില്‍ കാണാതായ 11 വിനോദ സഞ്ചാരികള്‍ മരിച്ചു: രണ്ടു പേരെ വ്യോമസേന രക്ഷപ്പെടുത്തി

മഞ്ഞുവീഴ്ചയില്‍ കാണാതായ 11 വിനോദ സഞ്ചാരികള്‍ മരിച്ചു: രണ്ടു പേരെ വ്യോമസേന രക്ഷപ്പെടുത്തി

ഡ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മോശം കാലാവസ്ഥയിലും കനത്ത മഞ്ഞുവീഴ്ചയിലും 11 വിനോദ സഞ്ചാരികള്‍ മരിച്ചു. ലംഘാഗ പാസില്‍ നിന്ന് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടു പേരെ വ്യോമസേന രക്ഷപ്പെടുത്തി. വിനോദ സഞ്ചാരികളും പോര്‍ട്ടര്‍മാരും ഗൈഡുകളും അടക്കം അടക്കം 17 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയെയും ഉത്തരഖണ്ഡിലെ ഹര്‍സിലിനെയും ബന്ധിപ്പിക്കുന്ന പാതയാണ് ലംഘാഗ പാസ്.

ഒക്ടോബര്‍ 18നാണ് വിനോദ സഞ്ചാര സംഘത്തെ കാണാതായത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ 20ാം തീയതി ദേശീയ ദുരന്ത പ്രതികരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ രണ്ട് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററും തിരച്ചിലിന്‍റെ ഭാഗമായി. 15,700 അടി ഉയരത്തില്‍ നിന്ന് നാല് മൃതദേഹങ്ങളും 16,500 അടി ഉയരത്തില്‍ നിന്ന് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തി. 4 അസം ദോഗ്ര സ്കൗട്ടും ഐ.ടി.ബി.പിയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more