1 GBP = 104.21
breaking news

ഡെൽറ്റ വേരിയന്റ് വ്യാപനം രൂക്ഷം; ഗ്രേറ്റർ മാഞ്ചെസ്റ്ററിലും ലങ്കാഷെയറിലും യാത്രകൾ കുറയ്ക്കാൻ നിർദ്ദേശം

ഡെൽറ്റ വേരിയന്റ് വ്യാപനം രൂക്ഷം; ഗ്രേറ്റർ മാഞ്ചെസ്റ്ററിലും ലങ്കാഷെയറിലും യാത്രകൾ കുറയ്ക്കാൻ നിർദ്ദേശം

മാഞ്ചെസ്റ്റർ: കോവിഡ് ഇന്ത്യൻ വേരിയന്റ് ഡെൽറ്റയുടെ വ്യാപനം രൂക്ഷമായതോടെ നോർത്ത് ഈസ്റ്റ് പ്രദേശങ്ങളായ ഗ്രേറ്റർ മാഞ്ചെസ്റ്ററിലും ലങ്കാഷെയറിലും വ്യാപനം തടയുന്നതിന് ജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. പ്രദേശങ്ങൾക്കകത്തും പുറത്തേക്കുമുള്ള യാത്രകൾ കുറയ്ക്കാനും വീടിനകത്ത് കൂടിക്കാഴ്ച ഒഴിവാക്കാനും ആളുകൾക്ക് നിർദ്ദേശമുണ്ട്.

അതേസമയം ഡെൽറ്റ വേരിയന്റിലെ വർദ്ധനവ് പരിഹരിക്കുന്നതിന് ഗ്രേറ്റർ മാഞ്ചസ്റ്ററിനും ലങ്കാഷെയറിന്റെ ചില ഭാഗങ്ങൾക്കും അധിക സഹായം ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളും പരിശോധനകളും വർദ്ധിപ്പിക്കുന്നതിന് പ്രദേശങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു.

ആവശ്യമായ പ്രദേശങ്ങളിൽ സൈനിക പിന്തുണയും ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ സ്കൂളിലെ മേൽനോട്ട പരിശോധനയും ഇതിൽ ഉൾപ്പെടും. സർക്കാർ മാർഗ്ഗനിർദ്ദേശത്തിന്റെ ഭാഗമായി, ആഴ്ചയിൽ രണ്ടുതവണ കോവിഡ് പരിശോധന നടത്താനും സാധ്യമെങ്കിൽ വീട്ടിൽ നിന്ന് ജോലി തുടരാനും ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നു.

ഗ്രേറ്റർ മാഞ്ചസ്റ്ററും ലങ്കാഷെയറിന്റെ ചില ഭാഗങ്ങളും ലോകാരോഗ്യ സംഘടനയുടെ ഡെൽറ്റ വേരിയന്റ് എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യൻ വേരിയന്റ് അതിവേഗം പ്രചരിക്കുന്ന സ്ഥലങ്ങളായി മാറിയിരിക്കുകയാണ്.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഡയറക്ടർമാർ നിർദ്ദേശിച്ചാൽ സ്‌കൂളുകളിൽ കമ്യൂണൽ ഏരിയകളിൽ ഫേസ് മാസ്ക് വിദ്യാർത്ഥികൾക്ക് നിർബന്ധമാക്കും. മാഞ്ചസ്റ്ററിലും ലങ്കാഷെയറിലുമുള്ള അതിവ്യാപനം നേരിടാനുള്ള അടുത്ത ഘട്ടമാണ് സർക്കാർ നിർദ്ദേശങ്ങൾ, തീർച്ചയായും ഈ പ്രദേശങ്ങളിലെ ആളുകൾ മറ്റെല്ലായിടത്തും പോലെ മുന്നോട്ട് വന്ന് വാക്സിൻ നേടണമെന്ന് മാറ്റ് ഹാൻകോക് അഭ്യർത്ഥിച്ചു. പകർച്ചവ്യാധിയെ നേരിടാനുള്ള ഏക പോംവഴി ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more