1 GBP = 104.18

ദില്ലിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപിടുത്തം; നിരവധി കുടിലുകള്‍ കത്തിയമര്‍ന്നു

ദില്ലിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപിടുത്തം; നിരവധി കുടിലുകള്‍ കത്തിയമര്‍ന്നു

ദില്ലി: ദില്ലിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തമുണ്ടായാ. ആളപായമോ ഒരാള്‍ക്കൊഴിച്ച് മറ്റാര്‍ക്കും പരുക്കുകളോ ഇല്ല. ഏകദേശം അമ്പതിലധികം താത്കാലിക ഭവനങ്ങള്‍ കത്തിയമര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

230 അഭയാര്‍ഥികളാണ് ദില്ലിയിലെ സരിതാ വിഹാറില്‍ കഴിയുന്നത്. രാവിലെ കത്തിപ്പടര്‍ന്ന അഗ്നി മൂന്നുമണിക്കൂറുകള്‍കൊണ്ട് നിയന്ത്രണ വിധേയമാക്കിയതായി ദില്ലി ഫയര്‍ സര്‍വീസ് മാധ്യമങ്ങളോട് പറഞ്ഞു. 11 ഫയര്‍എഞ്ചിനുകളിലായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്.

അഗ്നിബാധയുണ്ടായത് എങ്ങനെയെന്ന് കണ്ടെത്തിയിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. എങ്ങനെയാണ് തീ ആദ്യം പടര്‍ന്നത് എന്നതിനേക്കുറിച്ച് അഭയാര്‍ഥികള്‍ക്കും ധാരണയില്ല. തീപിടുത്തത്തില്‍ മൂന്ന് ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചത് വീണ്ടും തീ പരത്തി.

തങ്ങള്‍ക്കാര്‍ക്കും പരുക്കുകള്‍ പറ്റിയിട്ടില്ലെങ്കിലും വിലപിടിപ്പുള്ളവ നഷ്ടമായി എന്ന് അഭയാര്‍ഥികള്‍ പറഞ്ഞു. ഏറ്റവും വിലപിടിച്ച കടലാസുകളും രേഖകളും നഷ്ടമായി. അഭയാര്‍ഥികളുടേതായ തിരിച്ചറിയല്‍ കാര്‍ഡുകളും കത്തിയമര്‍ന്നു. എങ്കിലും കൃത്യസമയത്ത് അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ജീവന്‍ രക്ഷപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more