1 GBP = 103.12

കാ​ക്കി​ക്കു​പ്പാ​യ​ത്തി​ൽ താ​ര​ങ്ങ​ൾ ക​ർ​മ​നി​ര​ത​രാ​ണ്​

കാ​ക്കി​ക്കു​പ്പാ​യ​ത്തി​ൽ താ​ര​ങ്ങ​ൾ ക​ർ​മ​നി​ര​ത​രാ​ണ്​

ന്യൂ​ഡ​ൽ​ഹി: ക​ളി​ക്ക​ള​ത്തി​ൽ രാ​ജ്യ​ത്തി​​െൻറ യ​ശ​സ്സു​യ​ർ​ത്തി​യ മൂ​ന്നു​ താ​ര​ങ്ങ​ൾ ഇ​ന്ന്​ രാ​ജ്യം സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ലി​ൽ ക​ഴി​യു​േ​മ്പാ​ൾ സ്വ​ന്തം ജ​ന​ത​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കാ​ക്കി​യ​ണി​ഞ്ഞ്​ നി​ര​ത്തു​ക​ളി​ലു​ണ്ട്. ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ഹീ​റോ ജോ​ഗീ​ന്ദ​ർ ശ​ർ​മ, കേ​മ​ൺ​വെ​ൽ​ത്ത്​ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​യ അ​ഖി​ൽ കു​മാ​ർ, ഏ​ഷ്യ​ൻ​ഗെ​യിം​സ്​ ചാ​മ്പ്യ​നാ​യ ഗു​സ്​​തി താ​രം അ​ജ​യ്​ ഠാ​കു​ർ എ​ന്നി​വ​രാ​ണ്​ ജ​ന​ങ്ങ​ളോ​ട്​ വീ​ടു​ക​ളി​ൽ ക​ഴി​യാ​നു​ള്ള ആ​ഹ്വാ​ന​വു​മാ​യി ക​ർ​മ​നി​ര​ത​രാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

എ​ല്ലാ​യി​ട​ത്തു​മെ​ന്ന​പോ​ലെ ത​മാ​ശ​ക്കും മ​റ്റു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ വീ​ട്ടി​ലി​രു​ത്തു​ന്ന​താ​ണ്​ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മെ​ന്ന്​ ഹി​സാ​റി​ൽ ഡി.​എ​സ്.​പി​യാ​യ ശ​ർ​മ പ​റ​ഞ്ഞു. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​കൊ​ണ്ട്​ മാ​ത്ര​മേ ​വൈ​റ​സി​നെ തു​ര​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ത്​ മ​ന​സ്സി​ലാ​കു​ന്നു​ണ്ടെ​ന്നും ഗു​രു​ഗ്രാ​മി​ൽ എ.​സി.​പി​യാ​യ കു​മാ​ർ വ്യ​ക്​​ത​മാ​ക്കി. പ്ര​ദേ​ശ​ത്ത്​ ലോ​ക്ഡൗ​ൺ മൂ​ലം ക​ഷ്​​ട​ത​യ​നു​ഭ​വി​ക്കു​ന്ന വ്യ​ക്​​തി​ക​ൾ​ക്ക്​ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ലും കു​മാ​റും കൂ​ട്ടു​കാ​രും മു​ൻ​പ​ന്തി​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​ർ​ജു​ന അ​വാ​ർ​ഡ്​ ജേ​താ​വാ​യ ഠാ​കു​ർ 2017 മു​ത​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശ്​ പൊ​ലീ​സി​ൽ ഡി.​സി.​പി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​​വ​രു​ക​യാ​ണ്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന ഠാ​കു​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ജ​ന​ങ്ങ​ളോ​ട്​ സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more