1 GBP = 94.52

ഡൽഹിയിൽ പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്​ 500ലേ​റെ കോവിഡ് കേ​സു​ക​ൾ

ഡൽഹിയിൽ പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്​ 500ലേ​റെ കോവിഡ് കേ​സു​ക​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ൽ​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി പെ​രു​കു​ന്നു. തി​ങ്ക​ളാ​ഴ്​​ച 635 പേ​ർ​ക്കാ​ണ് ഡ​ൽ​ഹി​യി​ൽ​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ​​കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 14,053 ആ​യി. 15 പേ​രാ​ണ്​ തി​ങ്ക​ളാ​ഴ്​​​ച മ​രി​ച്ച​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം മ​ര​ണം 276. 500ലേ​റെ കേ​സു​ക​ളാ​ണ്​ ​പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട്​​ ചെ​യ്യു​ന്ന​ത്. ലോ​ക്​​ഡൗ​ൺ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മേ​​ഖ​ല​ക​ളി​ൽ കോ​വി​ഡ്​ വ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ്​​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

അ​തേ​സ​മ​യം, രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും ഉ​യ​ർ​ന്ന തോ​തി​ലാ​ണ്. തി​ങ്ക​ളാ​ഴ്​​ച 231 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 6,771 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യ​വ​ർ. റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന കേ​സു​ക​ളി​ൽ 70 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രാ​ണ്. ഇ​വ​രെ വീ​ടു​ക​ളി​ൽ​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ൽ വെ​ച്ചി​രി​ക്കു​ക​യാ​ണ്. ​ഒ​ന്നി​ല​ധി​കം രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രേ​യും മ​റ്റു  ദേ​ഹാ​സ്വാ​സ്​​ഥ്യം ഉ​​ള്ള​വ​രേ​യും മാ​ത്ര​മാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ല​ക്ഷ​ണ​മി​ല്ലാ​ത്ത കോ​വി​ഡ്​ ബാ​ധി​ത​ർ​ക്ക്​ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി​യെ​ന്ന്​ കേ​​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രന്നു.

ഡ​ൽ​ഹി ആ​രോ​ഗ്യ​വ​കു​പ്പ്​ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം 3,421 കോ​വി​ഡ്​ രോ​ഗി​ക​ളാ​ണ്​  വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ആ​ശു​പ​​ത്രി​ക​ളി​ലു​ള്ള​വ​ർ 2053. കോ​വി​ഡ്​ കെ​യ​ർ സ​െൻറ​റു​ക​ളി​ൽ 483 പേ​രും കോ​വി​ഡ്​ ഹെ​ൽ​ത്ത്​ സ​െൻറ​റു​ക​ളി​ൽ 116 പേ​രു​മാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more