1 GBP = 102.88
breaking news

ശ്മശാനങ്ങൾ പ്രവർത്തനക്ഷമമല്ല; ഡൽഹിയിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു

ശ്മശാനങ്ങൾ പ്രവർത്തനക്ഷമമല്ല; ഡൽഹിയിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു

ന്യൂഡൽഹി: ഭൂരിഭാഗം ശ്മശാനങ്ങളും പ്രവർത്തനക്ഷമമല്ലാതായതോടെ ഡൽഹിയിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു. മറ്റ് പോംവഴികളില്ലാതെ വിറകുപയോഗിച്ച മൃതദേഹങ്ങൾ കത്തിക്കാനൊരുങ്ങുകയാണ് അധികൃതർ. കോവിഡ് മൂലമോ കോവിഡെന്ന് സംശയമുള്ളവരുടെയോ മൃതദേഹങ്ങളാണ് മറ്റ് മാർഗങ്ങളില്ലാത്തതിൽ വിറകുപയോഗിച്ച് ദഹിപ്പിക്കാനൊരുങ്ങുന്നത്. രോഗം പകരുമെന്ന് ആശങ്കയുള്ളതിനാൽ നേരത്തേ കോവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിക്കാൻ അനുവദിച്ചിരുന്നില്ല.

കംപ്രസ്ഡ് നാചുറൽ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആറ് ശ്മശാനങ്ങളിൽ നാലെണ്ണം പ്രവർത്തനക്ഷമമല്ലാത്തതിനാൽ രണ്ട് ശ്മശാനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇവിടേക്ക് കൊണ്ടുവരുന്ന മൃതദേഹങ്ങൾ രണ്ട് ദിവസങ്ങളായി തിരിച്ചയക്കുകയായിരുന്നു. ഇങ്ങനെ മൃതദേഹങ്ങൾ കുന്നുകൂടിയപ്പോഴാണ് വിറകുപയോഗിച്ച് മൃതദേഹം ദഹിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. 

കോവിഡ് രോഗികളുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ലോക് നായക് ആശുപത്രിയിലെ മോർച്ചറിയിൽ 108 മൃതദേഹങ്ങളാണ് വ്യാഴാഴ്ച സൂക്ഷിക്കേണ്ടിവന്നത്. 80 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള റാക്കുകൾ മാത്രമാണ് ഇവിടെയുള്ളത്. മറ്റ് 28 മൃതദേഹങ്ങളും തറയിലാണ് കിടത്തിയിരുന്നത്. 

വ്യാഴാഴ്ച 16,281 പുതിയ കോവിഡ് കേസുകളും 316 മരണങ്ങളുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more