1 GBP = 103.92

ഡൽഹിയിലെ കൂട്ട മരണം: 10 പേർ തൂങ്ങിമരിക്കാൻ ഉപയോഗിച്ചത് 5 സ്റ്റൂളുകൾ

ഡൽഹിയിലെ കൂട്ട മരണം: 10 പേർ തൂങ്ങിമരിക്കാൻ ഉപയോഗിച്ചത് 5 സ്റ്റൂളുകൾ

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. തൂങ്ങിമരിക്കാൻ ഇവർ പരസ്പരം സഹായിച്ചതായാണ് സംശയിക്കുന്നത്. ഇത് വ്യക്തമാക്കുന്ന കുറിപ്പുകൾ വലിയ ബാഗിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിനകത്ത്​ കണ്ണും വായും കെട്ടിയിട്ട നിലയിലായിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചിലരുടെ കൈയും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. എന്നാൽ തൂങ്ങിമരിച്ച പത്ത് പേരും അഞ്ച് സ്റ്റൂളുകളാണ് ഉപയോഗിച്ചത്. ഇതാണ് ഇവർ തമ്മിൽ പരസ്പര സഹായമുണ്ടായതായി സംശയിക്കാൻ കാരണം.

കണ്ടെത്തിയ കുറിപ്പുകളിൽ എല്ലാവരോടും കൈ കെട്ടി ക്രിയകൾ നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനാൽ ഇവർ പരസ്പര സഹായത്താൽ കൈകൾ കെട്ടിയെന്നും കണക്കാക്കുന്നു. കൊല്ലപ്പെട്ട നാരായൺ ദേവിയുടെ കൈയിലെ കെട്ട് നിലത്ത് വീണുകിടക്കുകയായിരുന്നു. മരണ ശേഷം ആരോ കെട്ട് നിലത്തിട്ടതായും സംശയിക്കുന്നുണ്ട്. മരണത്തിന്‍റെ തലേദിവസം ഇവർ 20 റൊട്ടി ഒാർഡർ ചെയ്തിരുന്നു. ഇത് നാരായണിദേവിയാണ് എല്ലാവർക്കും പങ്കുവെച്ചതെന്നും കുറിപ്പുകളിലുണ്ട്.

നാരായൺ ദേവിയുടെ മകൻ ലളിത് ചുണ്ടാവയാണ് ഈ കുറിപ്പുകൾ എഴുതിയതെന്നാണ് കരുതുന്നത്. മരിക്കേണ്ട വിധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്. 2015 മുതൽ ഇയാൾ കുറിപ്പുകൾ എഴുതിത്തുടങ്ങിയെന്നാണ് കരുതുന്നത്. അധികം സംസാരിക്കാത്ത വ്യക്തിയാണ് ലളിത് എന്നാല്‍ ഈയിടെയായി തന്‍റെ മരിച്ചു പോയ പിതാവ് തന്നോട് സംസാരിക്കാറുണ്ടന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം. മരണം തങ്ങള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് കുറിപ്പുകളിലുള്ളത്.  10 വര്‍ഷം മുമ്പ് മരിച്ചുപോയ പിതാവിന്‍റെ നിര്‍ദേശങ്ങളായിട്ടാണ് ലളിത് മരണത്തെ കാണുന്നത്. തന്‍റെ പിതാവിന്‍റെ നിർദേശം പാലിക്കണമെന്ന് ഇയാൾ വീട്ടുകാരോട് പറയുമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

തുടക്കത്തിൽ കൂട്ട ആത്മഹത്യയാണെന്നും പിന്നീട്​ കുടുംബത്തിലെ ഒരംഗം കൂട്ടക്കൊല നടത്തി ആത്മഹത്യ ചെയ്​തതാണെന്നുമായിരുന്നു പൊലീസി​​​​​​​െൻറ നിഗമനം. കുടുംബത്തിൽ ഒരു കല്യാണം നടക്കാനിരി​ക്കേയാണ്​ ദുരന്തം സംഭവിക്കുന്നത്. ത​േലന്ന്​ രാത്രി വരെ സ​ന്തോഷത്തോടെ കാണപ്പെട്ട കുടംബത്തെ പിറ്റേന്ന്​ കൂട്ട ആത്മഹത്യ ചെയ്​ത നിലയിൽ കാണുകയായിരുന്നു.11 പേരിൽ പത്തുപേരും തൂങ്ങിയ നിലയിലായിരുന്നു. എന്നാൽ ഒരാളെ മറ്റൊരു മുറിയിൽ കഴുത്ത്​ ഞെരിച്ച്​ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​ സംശയം ജനിപ്പിച്ചു​.

മരിച്ച 11 പേരിൽ രണ്ട്​ പുരുഷൻമാരും ആറ്​ സ്​ത്രീകളും രണ്ട്​ ആൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്​. നാരായൺ ദേവി (77) മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷി​​​​​​​െൻറ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതി​​​​​​​െൻറ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്. എല്ലാവരെയും ബുറാരിയിലുള്ള വീട്ടിനകത്ത്​ കണ്ണും വായും കെട്ടിയിട്ട നിലയിലായിരുന്നു കാണപ്പെട്ടത്​. ചിലരുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. ഇതിൽ 77 വയസ്സുള്ള നാരായൺ ​ദേവി മറ്റൊരു മുറിയിൽ ശ്വാസം മുട്ടി മരിച്ച നിലയിലുമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more