1 GBP = 103.89

ഇരുപത് ബില്യൺ പൗണ്ട് തരൂ, അല്ലെങ്കിൽ ദുഖിക്കേണ്ടി വരും; തെരേസാ മേയ്ക്ക് ഭീഷണിയുമായി ഡിഫൻസ് സെക്രട്ടറി

ഇരുപത് ബില്യൺ പൗണ്ട് തരൂ, അല്ലെങ്കിൽ ദുഖിക്കേണ്ടി വരും; തെരേസാ മേയ്ക്ക് ഭീഷണിയുമായി ഡിഫൻസ് സെക്രട്ടറി

ലണ്ടൻ: എൻ എച്ച് എസിന് ഇരുപത് ബില്യൺ പൗണ്ട് അധികമായി പ്രധാനമന്ത്രി അനുവദിച്ചതിന് പിന്നാലെ പുതിയ സമ്മർദ്ദ തന്ത്രവുമായി ഡിഫൻസ് സെക്രട്ടറിയും രംഗത്തെത്തി. പ്രതിരോധ മേഖലയിൽ നടത്തിയ ചിലവ് ചുരുക്കലുകളെത്തുടർന്ന് സമ്മർദ്ദത്തിലായ പ്രതിരോധ സെകട്ടറി ഗവിൻ വില്ലിയംസാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത് തന്നെ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിൽ സർക്കാരിനെതിരെ പ്രവർത്തിക്കുമെന്നാണ് ഗവിൻ പറയുന്നത്.

എൻ എച്ച് എസിന് 20 ബില്യൺ അധികമായി അനുവദിക്കുമ്പോഴും അതിലേറെ പ്രാധാന്യമുള്ള പ്രതിരോധ മേഖലയെ അവഗണിക്കുന്നത് അനുചിതമെന്നാണ് ഗവിൻ പറയുന്നത്. വർഷം രണ്ടു മില്യൺ പൗണ്ട് അധികമായി പത്ത് വർഷത്തേക്ക് 20 ബില്യൺ നൽകണമെന്നാണ് പ്രതിരോധ സെക്രട്ടറിയുടെ ആവശ്യം. അതേസമയം കോമൺസ് ഡിഫൻസ് കമ്മിറ്റിയും ഗവിന്റെ ആവശ്യം അംഗീകരിക്കണമെന്നാവശ്യയപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. മുൻ ബ്രിട്ടീഷ് ആർമി തലവൻ ജനറൽ ലോർഡ് ഡാനറ്റ്, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിരോധമന്ത്രി ഗവിൻ വില്ലിയംസ് രാജി വയ്‌ക്കേണ്ട സ്ഥിതിവിശേഷമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

ഏകദേശം ഇരുപതോളം ഭരണപക്ഷ എം പിമാർ ഗവിനൊപ്പം ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ട്. നിലവിൽ ബ്രിട്ടന്റെ പ്രതിരോധ ബഡ്ജറ്റ് ഒരു വർഷം 37ബില്യനാണ്. അതേസമയം അധികമായി അനുവദിച്ച പുതിയ ഫണ്ട് കൂടിയാകുമ്പോൾ എൻ എച്ച് എസിന്റേത് 126 ബില്യൺ പൗണ്ടാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more