1 GBP = 103.84
breaking news

ദീപ്തി മാധവൻ സ്റ്റാർ സിംങ്ങർ ജിജേഷ് കുമാർ റണ്ണർ അപ്പ്…. ഇംഗ്ലണ്ടിലെ അച്ചായൻമാർ സംഗീത മത്സരം അവസാനിച്ചു; “ലെറ്റ്സ് ഡാൻസ്” മത്സരം ഉടൻ ആരംഭിക്കും….

ദീപ്തി മാധവൻ സ്റ്റാർ സിംങ്ങർ ജിജേഷ് കുമാർ റണ്ണർ അപ്പ്…. ഇംഗ്ലണ്ടിലെ അച്ചായൻമാർ സംഗീത മത്സരം അവസാനിച്ചു; “ലെറ്റ്സ് ഡാൻസ്” മത്സരം ഉടൻ ആരംഭിക്കും….

മാത്യു മാഞ്ചസ്റ്റർ

ഇംഗ്ളണ്ടിലെ ഏറ്റവും വലിയ മലയാളി ഫേസ്ബുക്ക്  കൂട്ടായ്മയായ “ഇംഗ്ളണ്ടിലെ അച്ചായന്മാർ” നടത്തിയ സംഗീതമൽസരത്തിൽ സ്റ്റാർ സിംങ്ങറായി  ദീപ്തി മാധവൻ (ബാംഗ്ളൂർ) വിജയകിരീടം ചൂടി. റണ്ണർ അപ്പ് ആയി   ജിജേഷ് കുമാറും (വൈക്കം) തിരഞ്ഞെടുക്കപ്പെട്ടു. ഷിബു പോൾ, രാജേഷ് രാമൻ, ജിനു പണിക്കർ എന്നിവരായിരുന്നു വിധികർത്താക്കൾ. നിരവധി മികച്ച കലാകാരൻമാർ പങ്കെടുത്ത മത്സരത്തിൽ വിജയികളെ കണ്ടെത്തിയത് വരെയധികം സമയമെടുത്ത് ആലോചിച്ചാണെന്ന് ജഡ്ജസ് പറഞ്ഞു.

യുകെയിലെ ചരിത്രത്തിൽ ആദ്യമായാണ് മലയാളി കൂട്ടായ്മയിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിൽ വലിയ ഒരു സംഗീതമൽസരം സംഘടിപ്പിക്കുന്നത്.യുകെയിലും നാട്ടിലുമുള്ള നിരവധി ഗായകർ ആണ് ഈ സംഗീതമൽസരത്തിൽ ഏറ്റുമുട്ടിയത്. കഴിവുള്ള നിരവധി ഗായകരെ അരങ്ങത്ത് എത്തിക്കാൻ ഈ ഒരു സംഗീത മൽസരത്തിലൂടെ സാധിച്ചത്തിൽ  ചാരിതാർത്ഥ്യം ഉണ്ടെന്ന് ഗ്രൂപ്പിന്റെ  നെടുംതൂണും അഡ്മിനും ആയ റോയി ജോസഫ് അറിയിച്ചു.


അടുത്ത മൽസരമായ “ലെറ്റ്സ് ഡാൻസ്” ഉടനെ തന്നെ ആരംഭിക്കുന്നതാണ്. ലെറ്റ്സ് ഡാൻസ് മത്സരത്തിൽ പ്രായഭേദമെന്യേ ഗ്രൂപ്പിലുള്ള ഏവർക്കും പങ്കെടുക്കാവുന്നതാണ്. ഒറ്റക്കോ കൂട്ടായോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഒന്നര മിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള ഡാൻസ് വീഡിയോ ആണ് മത്സരത്തിന് അയക്കേണ്ടത്.   

ഡാൻസ് മത്സരത്തിൻ്റെ വിജയത്തിനായുള്ള അണിയറ പ്രവർത്തനത്തിലാണ് റോയി ജോസഫും മോഡറേറ്റർമാരായ ജോബോയി ജോസഫ്, സൽജാൻ പ്ളാമൂട്ടിൽ ജോൺ, രാകേഷ് ശങ്കരൻ എന്നിവർ. ലെറ്റ്സ് ഡാൻസ് മത്സരത്തിൽ പങ്കെടുക്കുവാൻ എല്ലാ കലാകാരൻമാരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു.  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more