1 GBP = 103.68

കണ്ണൂരില്‍ വൃദ്ധയെ മര്‍ദിച്ച സംഭവം: ചെറുമകള്‍ക്കെതിരെ കേസ്

കണ്ണൂരില്‍ വൃദ്ധയെ മര്‍ദിച്ച സംഭവം: ചെറുമകള്‍ക്കെതിരെ കേസ്

കണ്ണൂര്‍: ആയിക്കരയില്‍ വൃദ്ധയെ മര്‍ദ്ദിച്ച സംഭവത്തില്‍ ചെറുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉപ്പാല വളപ്പില്‍ ദീപികയ്ക്കെതിരെയാണ് കേസെടുത്തത്. 85 കാരിയായ കല്യാണിയാണ് മര്‍ദനത്തിന് ഇരയായത്. ദീപികയുടെ മാതാവ് ജാനകിയെയും മുത്തശ്ശി കല്യാണിയെയും വൃദ്ധസദനത്തിലേക്ക് മാറ്റി. ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പുറത്തു വന്നത്. അതേസമയം ദീപിക മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് അയല്‍വാസികള്‍ പറയുന്നു.

രണ്ട് വൃദ്ധകളും രണ്ടു മക്കളും അടങ്ങിയ ദരിദ്ര കുടുംബത്തിന്റെ ഏക ആശ്രയം ദീപികയാണ്. തങ്ങളെ നോക്കുന്നത് ദീപികയാണെന്നും മുന്‍പ് എപ്പോഴോ മര്‍ദിച്ച ദൃശ്യങ്ങളാവാം പുറത്ത് വന്നതെന്നുമാണ് അമ്മൂമ്മ കല്യാണി പറയുന്നത്. മനപൂര്‍വമല്ല മര്‍ദ്ദിച്ചതെന്ന് ദീപികയും പറയുന്നു.

സംഭവത്തില്‍ ദീപികയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കല്യാണിയെയും മകള്‍ ജാനകിയെയും അത്താണിയിലെ വൃദ്ധസദനത്തിലേക്ക് മാറ്റി. കുടുംബത്തിന്റെയും കുട്ടികളുടെയും സംരക്ഷണം പൂര്‍ണമായും ഏറ്റെടുക്കുമെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി അറിയിച്ചു. ദീപികയ്ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാരും സഹായസമിതി രൂപീകരിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more