1 GBP = 103.95
breaking news

മാന്യ വായനക്കാർക്ക് യുക്മ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

മാന്യ വായനക്കാർക്ക് യുക്മ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

ഇന്ന് ദീപാവലി. രാജ്യമൊട്ടാകെ ദീപങ്ങളുടെ ഉത്സവം കൊണ്ടാടുന്ന ദിവസം. പടക്കം പൊട്ടിച്ചും, മധുരപലഹാരങ്ങള്‍ കൈമാറിയും നാടെങ്ങും ദീപാവലി ആഘോഷത്തിലാണ്. തിന്മക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവം കൂടിയാണ് ദീപാവലി.

പതിനാല് വര്‍ഷത്തെ വനവാസത്തിന് ശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ രാജ്യം മുഴുവന്‍ ദീപങ്ങള്‍ തെളിയിച്ച് പ്രജകള്‍ അദ്ദേഹത്തെ വരവേറ്റതിന്റെ ഓര്‍മ്മയാണ് ദീപാവലിയെന്നാണ് വിശ്വാസം.

ഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ളോരു ദീപോത്സവമാണ് തുലാമാസത്തില്‍ അരങ്ങേറാറുള്ള ദീപാവലി. ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹാസ്യപരമായും ആത്മീയപരമായും പല പല കഥകള്‍ പ്രചാരത്തിലുണ്ട് . അവയില്‍ ആത്മീയപരമായി പ്രചാരത്തിലുള്ള കഥ നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്‌ണു നിഗ്രഹിച്ചു എന്നുള്ളതാണ്. പത്നിസമേതനായിട്ടാണ് ഭഗവാ൯ ആ കൃത്യം നിര്‍വഹിച്ചത്. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയായിരുന്നു. നരകാസുരവധത്തോടെ ആ ദിനത്തിനു നരകചതുര്‍ദ്ധശി എന്നും പേരായി.എല്ലാ മലയാളികൾക്കും യുക്മ ന്യൂസിന്റെ ദീപാവലി ആശംസകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more