1 GBP = 104.17

വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക് അറസ്റ്റില്‍

വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക് അറസ്റ്റില്‍

കൊച്ചി: ആളുമാറി കസ്‌‌റ്റഡിയിലെടുത്ത ശ്രീജിത്തിനെ ചവിട്ടിക്കൊന്ന സംഭവത്തിൽ വരാപ്പുഴ എസ്.ഐയായിരുന്ന ജി.എസ്. ദീപക്കിനെ കൊലക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. ശ്രീജിത്തിനെ മർദ്ദിച്ചത് ദീപക്കിന്റെ നേതൃത്വത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ നാലാം പ്രതിയാക്കിയിരുന്നു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം നാലായി.

കേസിൽ ആരോപണ വിധേയനായിരുന്ന ദീപകിനെ ഇന്ന് രാവിലെ മുതൽ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തിരുന്നു. ശ്രീജിത്തിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയതിൽ പറവൂർ സി.ഐ സാം ക്രിസ്‌പിൻ, എസ്.ഐ ദീപക്ക് എന്നിവർക്ക് ഗുരുതരമായ വീഴ്ച വന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനും അറസ്‌റ്റ് ചെയ്യാനും തീരുമാനമായത്. വീടുവളഞ്ഞ് രാത്രിയിൽ ക്രൂരമായി മർദ്ദിച്ച് ശ്രീജിത്തിനെ കസ്‌റ്റഡിയിലെടുത്ത ആലുവ റൂറൽ പൊലീസ് മേധാവി എ.വി. ജോർജിന്റെ റൂറൽ ടൈഗർ ഫോഴ്സ് അംഗങ്ങളായ ജിതിൻരാജ്, സന്തോഷ് കുമാർ, സുമേഷ് എന്നീ പൊലീസുകാരെ നേരത്തെ തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

എസ്.ഐ. ദീപക്കിന് വന്ന വീഴ്‌ചകൾ
സ്‌റ്റേഷന്റെ ചുമതലക്കാരൻ. സി.ഐ. ഏൽപ്പിച്ച പ്രതിയെ നോക്കേണ്ട ദൗത്യമുള്ളയാൾ. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായി. വെള്ളം ചോദിച്ച ശ്രീജിത്തിന് അതു നൽകാനെത്തിയ അമ്മ ശ്യാമളയെ സ്‌റ്റേഷനിൽ നിന്ന് ആട്ടിയോടിച്ചു. പ്രതിയെ കൊല്ലുന്നതിന് മുൻവിധിയോടെയുള്ള പ്രവൃത്തിയാണോയിതെന്ന് പരിശോധിക്കണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more