1 GBP = 103.69
breaking news

സച്ചിന്‍ സമ്മാനമായി നല്‍കിയ ബിഎംഡബ്ല്യൂ കാര്‍ ദീപ തിരിച്ചു നല്‍കി

സച്ചിന്‍  സമ്മാനമായി നല്‍കിയ ബിഎംഡബ്ല്യൂ കാര്‍ ദീപ തിരിച്ചു നല്‍കി

റിയോ ഒളിമ്പിക്!സില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പ്രകടനം കാഴ്ചവച്ചതിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സമ്മാനിച്ച ബിഎംഡബ്ല്യൂ കാര്‍ ജിംനാസ്റ്റിക്!സ് താരം ദിപ കര്‍മാകര്‍ മടക്കിനല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോടികള്‍ വിലമതിക്കുന്ന ആഡംബര കാറിന്റെ പരിപാലന ചെലവ് താങ്ങാനാവാത്തതിനാലാണ്? മടക്കി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അഗര്‍ത്തലയില്‍ ബിഎംഡബ്ല്യുവിന്റെ സര്‍വീസിംഗ് സെന്റര്‍ ഇല്ല എന്നതും അഗര്‍ത്തലയിലെ റോഡുകള്‍ മോശമാണെന്നതുമാണ് കാര്‍ മടക്കി നല്‍കാന്‍ ദിപ നിര്‍ബന്ധിതയാക്കിയത്. വാഹനത്തിന്റെ അറ്റകുറ്റപണികള്‍ക്കും പരിപാലനത്തിനുമായി വന്‍തുക മുടക്കേണ്ടി വരുന്നുണ്ടെന്നാണ് ദീപയുടെ കുടുംബം ചൂണ്ടികാണിക്കുന്നത്?.

ഹൈദരബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.ചാമുണ്ഡേശ്വരനാഥാണ് ദിപക്ക് കാര്‍ നല്‍കിയത്. സെപ്തംബറില്‍ സച്ചിനാണ് കാര്‍ താരത്തിന് കൈമാറിയത്.

കാര്‍ മടക്കി നല്‍കാനുള്ള തീരുമാനം ദിപ ഒറ്റയ്ക്ക് കൈക്കൊണ്ടതല്ലെന്നും, ദിപയുടെ കുടുംബാംഗങ്ങളം താനും ചേര്‍ന്ന് കൂട്ടായി എടുത്ത തീരുമാനമാണിതെന്നും പരിശീലകനായ ബിശ്വേശ്വര്‍ നന്ദി വ്യക്തമാക്കി.

വനിതകളുടെ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടിയ പിവി സിന്ധു, വനിതാവിഭാഗം ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്‌സില്‍ നാലാം സ്ഥാനം നേടിയ ദിപ കര്‍മാകര്‍ എന്നിവര്‍ക്കാണ് കാറുകള്‍ സമ്മാനമായി ലഭിച്ചത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more