1 GBP = 103.21

ജയലളിതയുടെ പിന്‍ഗാമിയാകാനുറച്ച് ദീപാ ജയകുമാര്‍; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

ജയലളിതയുടെ പിന്‍ഗാമിയാകാനുറച്ച് ദീപാ ജയകുമാര്‍; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

ചെന്നൈ: തമി!ഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനന്തിരവള്‍ ദീപാ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. എംജിആര്‍ അമ്മ ദീപ പേരവൈ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജയലളിതയുടെ മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു മത്സരിക്കുമെന്നും ദീപ അറിയിച്ചു.

ചെന്നൈ ടി നഗറിലെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ദീപ ജയകുമാര്‍ പാര്‍ട്ടി പ്രഖ്യാപിച്ചത്. ജയലളിതയുടെ ജന്മദിനമായ ഇന്നുതന്നെ പാര്‍ട്ടി പ്രഖ്യാപിച്ചു രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ക!ഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ദീപ പറഞ്ഞു. അമ്മയുടെ പിന്‍ഗാമി എന്നനിലയില്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ദീപയുടെ വാക്കുകള്‍.

തമി!ഴ്‌നാട്ടില്‍ തന്റെ നിലപാടുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായി അങ്ങോളമിങ്ങോളം യാത്ര നടത്തുമെന്നും എഐഎഡിഎംകെയുടെ രണ്ടില ചിഹ്നം സ്വന്തമാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more