1 GBP = 103.75
breaking news

ദീക്ഷയുടെ പുതിയ ഇവൻറ് പരമ്പര “YAADON KI BAARISH” ന് ഇന്ന് തുടക്കം കുറിക്കും…

ദീക്ഷയുടെ പുതിയ ഇവൻറ് പരമ്പര “YAADON KI BAARISH” ന് ഇന്ന്  തുടക്കം കുറിക്കും…

ദീക്ഷയുടെ പുതിയ ഇവൻറ് പരമ്പരയായ “YAADAN KI BAARISH” ന് നാളെ തുടക്കം കുറിക്കും. ഇന്ന് ഫെബ്രുവരി 2  ചൊവ്വാഴ്ച വൈകുന്നേരം 6 PM ന് (ഇന്ത്യ – 11:30 PM) ആരംഭിക്കുന്ന ലൈവ് പരിപാടിയിൽ (പരമ്പരയിലൂടെ) പഴയകാല സിനിമകളിലെ ഗാനങ്ങളും (RETRO SONA MASTI) നൃത്തങ്ങളും ( RETRO DANCE MAST) ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കലാകാരൻമാരും കലാകാരികളും പരിപാടികൾ അവതരിപ്പിക്കുന്നത്.

Our Voice in Arts & Literature (OVAL) എന്ന Arts Consortium ദീക്ഷയുടെ പുതിയ ഉദ്യമത്തിൽ പങ്കാളികളാവും. വിവിധ രാജ്യങ്ങളിലെ കലാരൂപങ്ങളെ പ്രോൽസാഹിപ്പിക്കുവാനായി PURBANAT CIC എന്ന ബംഗാളി തീയറ്റർ ഗ്രൂപ്പ്, ബർമിംങ്ഹാം സിറ്റി കൗൺസിലിൻ്റെ സഹായത്തോടെ ആരംഭിച്ച ഈ സംഘടനയിൽ ദീക്ഷ ഒരു പ്രധാന അംഗമാണ്. ദീക്ഷയെ കൂടാതെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പത്തോളം കലാസംഘങ്ങൾ OVAL ൽ അംഗങ്ങളായുണ്ട്.

“Remembering the glory of the past” എന്നാണ് “YAADON KI BAARISH”  എന്ന  ഇവൻറിനെക്കുറിച്ച്  ഈ പരിപാടിയുടെ ക്രിയേറ്റീവ് ഡയറക്ടറും ദീക്ഷയുടെ സ്ഥാപക ഡയറക്ടറും ആർട്ടിസ്റ്റിക് ഡയറക്ടറുമായ ശ്രീമതി ആരതി അരുൺ പറയുന്നത്. പതിവ് ലൈവുകളിൽ നിന്നും വിത്യസ്തമായ ഈ പരിപാടി കാണുവാൻ ദീക്ഷയുടെ ഫെയ്സ് ബുക്ക് സന്ദർശിക്കുക. ഈ ഇവൻറിൽ “Entering” എന്നോ “Going” എന്നോ ക്ലിക്ക് ചെയ്താൽ പരിപാടി തുടങ്ങുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ദീക്ഷയുടെ പുതിയ ലൈവ് പരിപാടി കാണുവാൻ ഏവരേയും ടീം ദീക്ഷാ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

പരിപാടിയുടെ തീയ്യതിയും സമയവും ചുവടെ ചേർക്കുന്നു.

ചൊവ്വ (02/02/21) – 6PM (യുകെ)                                  11.30 PM ( ഇൻഡ്യ)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more