1 GBP = 103.25

ദീക്ഷയുടെ വെബ് ലോഞ്ച് പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ് ഉദ്ഘാടനം ചെയ്യും… പ്രേക്ഷകർക്കായി ലൈവ് കലാ പരിപാടികൾ ശനിയാഴ്ച.

ദീക്ഷയുടെ വെബ് ലോഞ്ച് പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ്  ഉദ്ഘാടനം ചെയ്യും… പ്രേക്ഷകർക്കായി ലൈവ് കലാ പരിപാടികൾ ശനിയാഴ്ച.

യു കെയിലെ ഏറ്റവും പ്രമുഖ ആർട്സ് ഓർഗനൈസേഷനായ ദീക്ഷയുടെ  വെബ് ലോഞ്ച് പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ് നാളെ ശനിയാഴ്ച (26/6/21) ഉദ്ഘാടനം ചെയ്യുന്നതാണ്. ഇതേ തുടർന്ന് ലൈവായി വിവിധ കലാപരിപാടികളും ശനിയാഴ്ച പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു. ദീക്ഷയുടെ ഫെയ്സ് ബുക്ക് പേജിലൂടെ ഈ പരിപാടികൾ കാണാവുന്നതാണ്. ദീക്ഷയുടെ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത് ഈ രംഗത്തെ പ്രമുഖരായ ബി ലൈവ് ഡിജിറ്റൽ ആണ്.

യുകെയിലെ കലാരംഗത്തെ ഏറ്റവും അഭിമാനകരമായ “ആർട്സ് കൗൺസിൽ ഓഫ് ഇംഗ്ലണ്ടിൻ്റെ” ഒരു പ്രോജക്ട് ചെയ്യുവാൻ ദീക്ഷക്ക് അവസരമുണ്ടായി എന്നത് അഭിമാനാർഹമാണ്. ആർട്സ് കൗൺസിലിനു വേണ്ടി ചെയ്ത പ്രോജക്ടിന് പിന്തുണയും സാമ്പത്തിക സഹായവും നാഷണൽ ലോട്ടറിയാണ് നിർവ്വഹിച്ചത്.

കലാ സ്നേഹികൾക്കായി നിരവധി മികവേറിയ കലാവിരുന്നുകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ദീക്ഷയുടെ ഡയറക്ടർമാരായ ആരതി അരുൺ, അരുൺകുമാർ, അലൻ ആൻ്റണി, ബ്രയൻ എബ്രഹാം എന്നിവർ അറിയിച്ചു.

ദീക്ഷയുടെ വെബ് ലോഞ്ചിംഗ് പരിപാടിയിലേക്ക് എല്ലാ കലാസ്വാദകരേയും സുഹൃത്തുക്കളെയും സ്നേഹപൂർവ്വം സാദരം ക്ഷണിച്ചു കൊള്ളുന്നതായി ഡയറക്ടർമാർ അറിയിച്ചു.


ദീക്ഷയുടെ ഫെയ്സ് ബുക്ക് പേജ് – Deekshaa
ഇൻസ്റ്റഗ്രാം – @deekshaa.arts
ഇ മെയിൽ – deekshaa.arts@gmail.com
ഫോൺ – 07455276367

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more