1 GBP = 103.68

ദീക്ഷയുടെ ` A Slice of Arts ´ ആർട്സ് & വെൽനസ് റസിഡൻഷ്യൽ ജനുവരി 20 വെള്ളിയാഴ്ച

ദീക്ഷയുടെ ` A Slice of Arts ´ ആർട്സ് & വെൽനസ് റസിഡൻഷ്യൽ ജനുവരി 20 വെള്ളിയാഴ്ച

ദീക്ഷയുടെ ` A Slice of Arts ´ എന്ന ആർട്സ് & വെൽനസ് റസിഡൻഷ്യൽ ജനുവരി 20 വെള്ളിയാഴ്ച 6.00 PM മുതൽ ജനുവരി 22 ഞായറാഴ്ച 10.00 AM വരെ ബിർമിംഗ്ഹാമിലെ ആക്കേർഴ്സ് റെസിഡൻഷ്യൽ സെന്ററിൽ നടക്കുന്നു . 19 മുതൽ 26 വയസു വരെയുള്ള യുവജനങ്ങൾക്കായുള്ളതാണിത്. നാഷണൽ ലോട്ടറി കമ്മ്യൂണിറ്റി ഫണ്ട്‌ ആണ് ഈ റസിഡൻഷ്യൽ ഫണ്ട്‌ ചെയ്തിരിക്കുന്നത് .

A Slice of Arts´ –ൽ സംഗീതം , നൃത്തം , പെയിന്റിംഗ് , പെൻസിൽ ഡ്രോയിംഗ്‌ , തീയേറ്റർ (അഭിനയം ) എന്നീ വർക് ഷോപ്പുകൾക്കൊപ്പം 3 ഫിറ്റ്നെസ് & വെൽനെസ്സ് വർക് ഷോപ്പുകളും ഉൾപ്പെടുത്തിയിരിയ്ക്കുന്നു. ഇവ കൂടാതെ കുറച്ചു ക്രീയേറ്റീവ് ആക്ടിവിറ്റീസുമുണ്ട്. ഓരോ ഇനത്തിലും അതിയായ അനുഭവസമ്പത്തും എക്സ്പീരിയൻസും ഉള്ളവരാണ് വർക് ഷോപ്പുകൾ നടത്തുന്നത്. സംഗീതം ( Classical & Semi Classical ആരതി അരുൺ, നൃത്തം (Classical) ആരതി അരുൺ, പെയിന്റിംഗ് & പെൻസിൽ ഡ്രോയിംഗ്‌ ജിതാ രാജ്, തിയേറ്റർ / അഭിനയം — ആരതി അരുൺ & ബ്രയൻ എബ്രഹാം, Fitness & Welness Session —-ഹാരി മോർഗൻ.

`A Slice of Arts ´ൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ ഫീസ് £15 ആണ്. എന്നാൽ എല്ലാ വർക് ഷോപ്പുകളും ഭക്ഷണവും താമസവും പങ്കെടുക്കുന്നവർക്ക് സൗജന്യമാണ്. 19 മുതൽ 26 വയസ്സുവരെയുള്ള യുവജനങ്ങളിൽ ആരെങ്കിലും ഇതിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നുവെങ്കിൽ എത്രയും വേഗം ദീക്ഷയുടെ ടീമിനെ ബന്ധപ്പെടേണ്ടതാണ്. ജനുവരി 15 ആണ് രജിസ്ട്രേഷനുള്ള അവസാന തീയതി .
ദീക്ഷയുടെ Contact details :– E mail :– deekshaa . arts @ g mail. com. Face book — Deekshaa . Instagram :– @ deekshaa . arts Phone :– 07455 276367 You tube :– Deekshaa .

യുവജനങ്ങൾക്കിടയിൽ കലയും ആരോഗ്യപരിപാലനവും പ്രചരിപ്പിക്കുകയാണ് A Slice of Arts 'ലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ദീക്ഷയുടെ ഡയറക്ടർമാരായ ആരതി അരുൺ, ബ്രയൻ എബ്രഹാം എന്നിവർ അറിയിച്ചു. മിഡ്ലാൻഡ്സിലെ ആർട്സ് ഓർഗനൈസേഷൻ ആയ ദീക്ഷ, യു .കെ. യിലെ കലാരംഗത്തെ ഏറ്റവും മികച്ച കലാസംഘടനകളിലൊന്നായി അറിയപ്പെടുന്നു. Arts Council England ഫണ്ട്‌ ചെയ്ത രണ്ടു പ്രോജക്ടുകൾ ദീക്ഷ ഇതിനോടകം ചെയ്തിട്ടുണ്ട്. Proponents of Love from the Garden, Anarkali, എന്നിവയാണവ. The National Lottery Fund ഫണ്ട്‌ ചെയ്യുന്ന ആദ്യത്തെ ഇവന്റാണ്, A Slice of Arts ‘. ബിർമിംഗ് ഹാം സിറ്റി കൗൺസിൽ ഫണ്ട് ചെയ്ത OVAL (Our Voice in Arts & Literature ) എന്ന, വ്യത്യസ്തരാജ്യങ്ങളിൽ നിന്നുള്ള കലാസംഘടനകളും കലാകാരൻമാരും അംഗങ്ങളായ ആർട്സ് കൺസോർഷ്യത്തിൽ ദീക്ഷയും പ്രധാനപ്പെട്ട ഒരു അംഗമാണ്. ലളിതവും മനോഹരവുമായ അവതരണമാണ് ദീക്ഷയുടെ മുഖമുദ്ര.

ദീക്ഷയെക്കുറിച്ച് കൂടുതലറിയാൻ ദീക്ഷയുടെ സോഷ്യൽ മീഡിയാ പേജുകൾ സന്ദർശിക്കുക Website :– www.deekshaa.co.uk

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more