1 GBP = 103.91

ഡെത്ത് ടാക്സ് വർദ്ധിപ്പിക്കാൻ സർക്കാർ നീക്കം; മരിച്ചവരുടെ കുംടുംബാംഗങ്ങൾക്ക് നൽകേണ്ടി വരുക 6000 പൗണ്ട് വരെ

ഡെത്ത് ടാക്സ് വർദ്ധിപ്പിക്കാൻ സർക്കാർ നീക്കം; മരിച്ചവരുടെ കുംടുംബാംഗങ്ങൾക്ക്   നൽകേണ്ടി വരുക 6000  പൗണ്ട് വരെ

ലണ്ടൻ: ഉറ്റവർ മരിച്ചു കഴിഞ്ഞാൽ സ്വത്ത് വകകളുടെ അടിസ്ഥാനത്തിൽ നൽകേണ്ടി വരുന്ന ഡെത്ത് ടാക്സ് വർദ്ധിപ്പിക്കാൻ സർക്കാർ നീക്കം. സ്റ്റെല്‍ത്ത് ഡെത്ത് ടാക്‌സിന് കീഴിലാണ് കുടുംബങ്ങള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ച് 6000 പൗണ്ട് വരെ ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മരിച്ചയാളുടെ സ്വത്ത് വകകളിൽ കുടുംബാംഗങ്ങൾക്ക് നിയമപരമായി നിയന്ത്രണം നല്‍കുന്നതിന് ഈടാക്കുന്ന പ്രൊബേറ്റ് ചെലവുകളാണ് അടുത്ത ഏപ്രില്‍ മുതല്‍ കുതിച്ചുയരുക. നിലവിലെ 215 പൗണ്ടിന് പകരം കൂടുതല്‍ ഉയര്‍ന്ന തുക നല്‍കാന്‍ നിര്‍ബന്ധിതമാകുന്നത് 280,000 കുടുംബങ്ങളാണ്. ഇവരില്‍ 56000 പേര്‍ക്ക് 2500 പൗണ്ട് മുതല്‍ 6000 പൗണ്ട് വരെയുള്ള ബില്‍ നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫീസ് വര്‍ദ്ധിപ്പിക്കുന്നത് വഴി മിനിസ്ട്രി ഓഫ് ജസ്റ്റിസ് 2022-23 കാലയളവിനുള്ളിൽ 185 മില്യൺ പൗണ്ട് ഒരു വർഷം അധികമായി സമാഹരിക്കാമെന്നാണ് കരുതുന്നത്.

ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം രഹസ്യമായി ടാക്‌സ് ഏര്‍പ്പെടുത്താനുള്ള മന്ത്രിമാരുടെ നീക്കത്തിനെതിരെ ചാരിറ്റികളും, ലീഗല്‍ സംഘങ്ങളും, പ്രചാരകരും രംഗത്തെത്തി. നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലേക്ക് തള്ളിവിടാന്‍ പര്യാപ്തമായ ശൂന്യാകാശത്ത് നിന്നുമുള്ള ടാക്‌സാണിതെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ ആരോപിച്ചു. കഴിഞ്ഞ ആഴ്ച ചാന്‍സലറിന് റോഡിലെ കുഴികള്‍ മുതല്‍ പൊതു കക്കൂസിന് വരെ പണം ചെലവാക്കാന്‍ ഉണ്ടായിട്ടും ഈ ആഴ്ച ദുഃഖിതരായ കുടുംബങ്ങള്‍ക്ക് മേല്‍ പുതിയ ടാക്‌സ് ഏര്‍പ്പെടുത്തുകയാണെന്ന് മുന്‍ പെന്‍ഷന്‍സ് മന്ത്രി സ്റ്റീവ് വെബ് വിമര്‍ശിച്ചു.
മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ സമ്പത്തില്‍ കൈവെയ്ക്കാന്‍ കുടുംബങ്ങള്‍ പ്രൊബേറ്റിന് അപേക്ഷിക്കണം. 215 പൗണ്ട് നിശ്ചിത ഫീസ് അല്ലെങ്കില്‍ സോളിസിറ്ററെ ഉപയോഗിക്കാന്‍ 155 പൗണ്ടാണ് വേണ്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more