1 GBP = 103.12

47കാരന്റെ മൃതദേഹത്തിലൂടെ അണ്ടർഗ്രൗണ്ട് ട്രെയിനുകൾ കയറിയിറങ്ങിപ്പോയത് നൂറോളം തവണ; ഛിന്നഭിന്നമായ ശവശരീരം മനുഷ്യന്റേതാണെന്ന് തിരിച്ചറിയാതെ ജീവനക്കാർ

47കാരന്റെ മൃതദേഹത്തിലൂടെ അണ്ടർഗ്രൗണ്ട് ട്രെയിനുകൾ കയറിയിറങ്ങിപ്പോയത് നൂറോളം തവണ; ഛിന്നഭിന്നമായ ശവശരീരം മനുഷ്യന്റേതാണെന്ന് തിരിച്ചറിയാതെ ജീവനക്കാർ

ലണ്ടൻ: ഇക്കഴിഞ്ഞ ഡിസംബറിലാണ് ലണ്ടൻ അണ്ടർഗ്രൗണ്ടിലെ പിക്കാഡില്ലി ലൈൻ ഓടുന്ന ട്രാക്കിൽ 47കാരനായ മനുഷ്യൻ്റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 28ന് രാവിലെ പതിനൊന്നരയോടെയാണ് ഓടിക്കൊണ്ടിരുന്ന പിക്കാഡില്ലി ട്രയിൻ വൈദ്യതി ബന്ധം നിലച്ചത്. മണിക്കൂറുകളോളം ട്രാക്കിൽ കിടന്ന ട്രയിൻ മൃതദേഹം തട്ടിയാണ് വൈദ്യതി ബന്ധം വിശ്ചേദിക്കപ്പെട്ടത്. തകരാർ നോക്കാനിറങ്ങിയ ജീവനക്കാർ ട്രയിൻ തട്ടി കുറുക്കന്മാർ ചത്തതാണ് എന്നാണ് മനസ്സിലാക്കിയത്. ട്രാക്ക് വൃത്തിയാക്കാതെ വൈദ്യതി ബന്ധം ശരിയാക്കി ഗതാഗതം പുനഃസ്ഥാപിച്ച ജീവനക്കാർ പിറ്റേദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് മനുഷ്യന്റെ മൃതദേഹമാണെന്ന് മനസ്സിലാക്കിയത്. ഇതിനിടയിൽ തന്നെ നൂറോളം ട്രയിനുകളാണ് ശവശരീത്തിന് മുകളിലൂടെ ചീറിപ്പാഞ്ഞത്.

അന്വേഷണം നടത്തിയ പോലീസ് കെന്റിലെ മെയിഡ് സ്റ്റോണിൽ നിന്നുള്ള നാല്പത്തിയേഴ് കാരനാണ് മരിച്ചതെന്ന് കണ്ടെത്തി. മരണത്തിൽ ദുരൂഹതയില്ലെന്ന് കണ്ടെത്തിയ പോലീസ് ഫയൽ കൊറോണർക്ക് കൈമാറി. ഡിസംബർ 29ന് ഹോൾബണിനും റസ്സൽ സ്ക്വയറിനും ഇടയിലുള്ള ടണലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തെ സംബന്ധിച്ച് കൊറോണറുടെ അന്വേഷണം നടക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more