1 GBP = 103.58
breaking news

സൈനികരുടെ മൃതദേഹങ്ങൾ കാർഡ് ബോർഡ് പെട്ടികളിൽ; വ്യാപക പ്രതിഷേധം, വിശദീകരണവുമായി സൈന്യം

സൈനികരുടെ മൃതദേഹങ്ങൾ കാർഡ് ബോർഡ് പെട്ടികളിൽ; വ്യാപക പ്രതിഷേധം, വിശദീകരണവുമായി സൈന്യം

ന്യൂഡൽഹി: അരുണാചലിൽ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച ഏഴ് സൈനികരുടെ മൃതദേഹങ്ങൾ കാർഡ് ബോർഡ് പെട്ടികളിൽ എത്തിച്ചത് വിവാദത്തിൽ. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വിശദീകരണവുമായി സൈന്യം രംഗത്തെത്തി.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അരുണാചലിലെ തവാങ്ങിൽ ഐ.എ.എഫ് .എം.ഐ 17 ഹെലികോപ്ടർ തകർന്ന് ഏഴ് സൈനികർ മരിച്ചത്. കാർഡ് ബോർഡ് പെട്ടികളിലാക്കിയ ഇവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്തായതോടെയാണ് സംഭവം വിവാദമായത്. മൃതദേഹങ്ങൾ എത്തിക്കാൻ പര്യാപ്‌തമായ സംവിധാനങ്ങൾ പ്രാദേശികമായി ലഭിക്കാതെ വന്നപ്പോഴാണ് കാർഡ് ബോർഡ് പെട്ടികളിലാക്കി സൈനിക ആസ്ഥാനത്തെത്തിച്ചതെന്നാണ് വിശദീകരണം.

എന്നാൽ കാർഡ് ബോർഡിന് പകരം ബോഡി ബാഗുകൾ ഉപയോഗിച്ചു കൂടായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഒറ്റപ്പെട്ട സൈനിക കേന്ദ്രങ്ങളിൽ അത്യാവശ്യം വേണ്ടവ മാത്രമേ കരുതൂ എന്നും ബോഡി ബാഗുകൾ വലിയ മിലിട്ടറി സംവിധാനങ്ങൾക്കുള്ളിൽ മാത്രമേ ഉണ്ടാവൂ എന്നും സൈന്യം ന്യായീകരിക്കുന്നു. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ‘മാതൃഭൂമിയെ സേവിക്കാൻ ഇന്നലെ ഏഴ് ചെറുപ്പക്കാർ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവർ തിരിച്ചു വന്നത്’എന്നായിരുന്നു ചിത്രങ്ങളടക്കം റിട്ടയേർഡ് ലെഫ്‌റ്റനന്റ് ജനറലായ എച്ച്.എസ് പനാഗ് ട്വീറ്റ് ചെയ്‌തത്.

തുടർന്ന് കാർഡ് ബോർഡ് പെട്ടികളിൽ മൃതദേഹങ്ങൾ എത്തിച്ചത് വലിയ ചട്ട ലംഘനമാണ് എന്ന് സൈന്യത്തിന് സമ്മതിക്കേണ്ടി വന്നു. സൈനികരുടെ മൃതദേഹങ്ങൾ എല്ലാ ബഹുമതികളോടും കൂടി അടക്കം ചെയ്യുമെന്നും സൈന്യം ഒദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more