1 GBP = 103.12

കേരളത്തിലെ മയക്കുമരുന്ന് റാക്കറ്റിനു പിന്നില്‍ ദാവൂദിന്റെ ‘ഡി. കമ്പനി’; ഛോട്ടാ ഷക്കീല്‍ നിയന്ത്രിക്കുന്ന ശൃംഖലയുടെ അമരക്കാരന്‍ ഉസ്മാന്‍ പ്രവാസി മലയാളിയോ ??

കേരളത്തിലെ മയക്കുമരുന്ന് റാക്കറ്റിനു പിന്നില്‍ ദാവൂദിന്റെ ‘ഡി. കമ്പനി’; ഛോട്ടാ ഷക്കീല്‍ നിയന്ത്രിക്കുന്ന ശൃംഖലയുടെ അമരക്കാരന്‍ ഉസ്മാന്‍ പ്രവാസി മലയാളിയോ ??

തൃശൂര്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കീഴിലുള്ള ഡി. കമ്പനിയുടെ മാഫിയയാണു കേരളത്തില്‍ വേരുള്ള മയക്കുമരുന്ന് വിപണിയെ നിയന്ത്രിക്കുന്നതെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. രണ്ടുവര്‍ഷമായി കേരളം മയക്കുമരുന്നു മാഫിയയുടെ ഇടത്താവളമായി മാറി.

രാജ്യത്തെ ചില മാവോയിസ്റ്റ് ഗ്രൂപ്പുകളും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരഗ്രൂപ്പുകളും മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണെന്നും ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പാകിസ്താനു പുറമെ ദുബായ്, ലണ്ടന്‍, സിംഗപ്പൂര്‍, കൊളംബോ, കാഠ്മണ്ഡു, കറാച്ചി, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കു മയക്കുമരുന്ന് ഒഴുകുന്നത്. മാഫിയയുടെ മുഖ്യ വളണ്ടിയര്‍മാരായി ലോകത്ത് 5000 പേരുണ്ടെന്നും ഇതിനു പുറമെ ഒരുലക്ഷം വളണ്ടിയര്‍മാര്‍ കാരിയര്‍മാരാണെന്നുംറിപ്പോര്‍ട്ടിലുണ്ട്.

െചെനയും പാകിസ്താനുമായുളള ഇന്ത്യയുടെ ബന്ധം വഷളായതോടെ അതിര്‍ത്തി രക്ഷാസേനയും നാവികസേനയും മറ്റും ജാഗ്രത പാലിക്കുകയാണ്. അതിനാല്‍, മുമ്പ് സജീവമായിരുന്ന മേഖലകള്‍ വിട്ട് ഇടത്താവളമായി കേരളത്തെ ദാവൂദിന്റെ കമ്പനി തെരഞ്ഞെടുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയും ഇംണ്ട് അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയെടുത്ത സാഹചര്യത്തില്‍ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ ഇടപാടിലൂടെയാണു മയക്കുമരുന്ന് ലോബിയുടെ ആദ്യ ഇടപാടുകള്‍ ഡി. കമ്പനി നടത്തുന്നതെന്നും സൂചനയുണ്ട്. സമാപനമായ റിപ്പോര്‍ട്ടുകള്‍ മിലിട്ടറി ഇന്റലിജന്‍സും റോയും ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഐ.ബി. ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍ നിയന്ത്രിച്ചിരുന്ന മയക്കുമരുന്ന് ശൃംഖലയുടെ ഇപ്പോഴത്തെ അമരക്കാരന്‍ ഉസ്മാനാണ്. ഇയാളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പ്രവാസി മലയാളിയാണെന്നു സംശയിക്കുന്നുണ്ട്.

മുംെബെ പോലീസ് അറസ്റ്റുചെയ്ത ദാവൂദിന്റെ സഹോദരന്‍ ഇക്ബാലിനെ അന്വേഷണ ഏജന്‍സികള്‍ വിശദമായി ചോദ്യംചെയ്‌തെങ്കിലും ഉസ്മാനെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. ഡി കമ്പനിയുടെ മുഖ്യ വരുമാനസ്രോതസ് മുമ്പ് കള്ളക്കടത്തും കള്ളനോട്ടും ഹവാല ഇടപാടുകളുമായിരുന്നെങ്കില്‍ ഇപ്പോള്‍ മയക്കുമരുന്നു വിപണിയാണ്. ഒരുകാലത്ത് ബോളിവുഡ് സിനിമാമേഖലയെ ഈ അധോലോകം കാല്‍ക്കീഴിലാക്കിയിരുന്നു. മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമയിലും ഇവരുടെ സ്വാധീനം പ്രകടമായിരുന്നു. കമ്പനിയുമായി അടുപ്പമുണ്ടായിരുന്ന സഞ്ജയ് ദത്ത് അടക്കമുള്ള ചില താരങ്ങള്‍ അറസ്റ്റിലായതോടെ ഹിന്ദി സിനിമാവ്യവസായത്തില്‍ ദാവൂദിന്റെ പിടിഅയഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more