1 GBP = 103.83
breaking news

കീത്തിലി മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ഡേവിസ് പോളിൻ്റെ മാതാവ് നിര്യാതയായി…

കീത്തിലി മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ഡേവിസ് പോളിൻ്റെ മാതാവ് നിര്യാതയായി…

ടോം തോമസ്

അങ്കമാലി:- കീത്തിലി മലയാളി അസോസിയേഷൻ (KMA) പ്രസിഡൻ്റ് ഡേവിസ് പോളിൻ്റെ അമ്മയും അങ്കമാലി താബോർ മാടശ്ശേരി പരേതനായ പൗലോസിൻ്റെ ഭാര്യ റോസ (90) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ ചൊവ്വാഴ്ച (06/07/21) രാവിലെ 10 മണിക്ക്  ഭവനത്തിൽ നിന്നും ആരംഭിച്ച് താബോർ തിരുക്കുടുംബ ദേവാലയത്തിൽ നടക്കുന്നതാണ്.  മക്കൾ ജോസ്, പാപ്പച്ചൻ, ജോയി, മേഴ്സി, പരേതനായ സാനി, ഡേവിസ് പോൾ (പ്രസിഡൻ്റ്, കീത്തിലി മലയാളി അസോസിയേഷൻ, ഹെഡ് ടീച്ചർ സെൻ്റ്. മേരീസ് സീറോ മലബാർ സൺഡേ സ്കൂൾ, ലീഡ്സ്),  ഡോ. സിസ്റ്റർ കാതറിൻ ഡി.എസ്.ജെ കോട്ടയം, മരുമക്കൾ മേരി, ഡാളി, എൽസി, വർഗീസ്, ബീന, ട്രീസ(യുകെ).

ഡേവിസ് പോളിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ ജോയിൻറ് സെക്രട്ടറി സാജൻ സത്യൻ, യുക്മ ചാരിറ്റി ട്രസ്റ്റി വർഗീസ് ഡാനിയേൽ, ദേശീയ സമിതിയംഗം ജസ്റ്റിൻ എബ്രഹാം, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻ്റ് അശ്വിൻ മാണി, സെക്രട്ടറി സജിൻ രവീന്ദ്രൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ … 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more