1 GBP = 103.01
breaking news

പന്തുചുരണ്ടല്‍ വിവാദത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് വാര്‍ണര്‍ തന്നെ; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

പന്തുചുരണ്ടല്‍ വിവാദത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് വാര്‍ണര്‍ തന്നെ; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കേപ്ടൗണ്‍: പന്തുചുരണ്ടല്‍ വിവാദത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് വാര്‍ണറെന്ന് റിപ്പോര്‍ട്ട്. ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു. പന്തില്‍ കൃത്രിമം കാട്ടാന്‍ ഉപയോഗിച്ചത് മഞ്ഞ ടേപ്പല്ലെന്നും മറിച്ച് സാന്‍ഡ് പേപ്പറാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുറ്റം കൈയ്യോടെ പിടിക്കപ്പെട്ടിട്ടും സംഭവത്തില്‍ വാര്‍ണര്‍ പശ്ചാത്താപമോ കുറ്റബോധമോ പ്രകടിപ്പിക്കാത്തതും ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ചെടിപ്പിച്ചു.

അതേസമയം സംഭവത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് സിഎ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സുതര്‍ലാന്റ് വ്യക്തമാക്കി. പരിശീലകനായി ലേമാന്‍ തുടരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. പരമ്പരയിലെ ബാക്കി മത്സരങ്ങളില്‍ ടീമിനെ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നാകും നയിക്കുക. ടീമില്‍ നിന്നും നാട്ടിലേക്ക് മടക്കിയയച്ച കളിക്കാര്‍ക്ക് പകരക്കാരായി മാത്യൂ റെന്‍ഷോ, ഗ്‌ളെന്‍ മാക്‌സ്‌വെല്‍, ജോയി ബേണ്‍സ് എന്നിവരെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ജോഹന്നാസ്ബര്‍ഗില്‍ നാലമത്തെ ടെസ്റ്റ മത്സരം തുടങ്ങൂന്നത്. പന്തുചുരണ്ടാനെടുത്ത തീരുമാനം ടീമിലെ ലീഡര്‍ഷിപ്പ് താരങ്ങളുടേതാണെന്ന് നേരത്തേ സ്മിത്ത് വ്യക്തമാക്കിയിരുന്നു. ഡേവിഡ് വാര്‍ണറുടെ ബുദ്ധിയില്‍ വിരിഞ്ഞ ആശയം സ്മിത്തിന്റെ സമ്മതത്തോടെ ബാന്‍ക്രോഫ്റ്റ് നടപ്പിലാക്കുകയായിരുന്നു. ടെലിവിഷന്‍ ക്യാമറയില്‍ തങ്ങള്‍ എപ്പോഴും പതിയും എന്നതിനാല്‍ സ്മിത്തും വാര്‍ണറും ജോലി ബാന്‍ക്രോഫ്റ്റിനെ ഏല്‍പ്പിക്കുകയും ബാന്‍ക്രോഫ്റ്റ് പോക്കറ്റില്‍ നിന്നും മഞ്ഞ സാന്‍ഡ്‌പേപ്പര്‍ എടുത്ത് പന്തിന്റെ തിളക്കം കുറയ്ക്കുന്നതും പിന്നീട് പേപ്പര്‍ പാന്റിനുള്ളിലേക്ക് തിരുകി വെയ്ക്കുന്നത് ക്യാമറയില്‍ പതിയുകയുമായിരുന്നു.

പന്തുചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിവാദത്തിലായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനുമേല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍. എതിര്‍ടീമിനെ പ്രകോപിപ്പിക്കുന്ന സ്ലെഡ്ജിങ് തന്ത്രം ഇനി മേലില്‍ പുറത്തെടുക്കരുതെന്നും ഗ്രൗണ്ടില്‍ പന്തും ബാറ്റും ഉപയോഗിച്ചു കളിച്ചാല്‍ മതിയെന്നുമാണ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ കഴിഞ്ഞ ദിവസം നല്‍കിയ അന്ത്യശാസനം. മൈതാനത്തു പന്തും ബാറ്റും ഉപയോഗിച്ചു കളിച്ചാല്‍ മതി. വാക്കുകള്‍ കൊണ്ടുള്ള യുദ്ധം ഇനി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാന്യന്മാരൃടെ കളിയെന്ന വിശേഷണം ക്രിക്കറ്റ് തിരിച്ചുപിടിക്കണം. സ്ലെഡ്ജിങ് നടത്തുന്ന താരങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇപ്പോള്‍ കൈവിട്ട കളിയാണ് ചില താരങ്ങള്‍ പുറത്തെടുക്കുന്നത്. ക്രിക്കറ്റില്‍ സ്ലെഡ്ജിങ്ങിന് ഒരു സ്ഥാനവുമില്ല- പ്രധാനമന്ത്രി പറഞ്ഞു. പന്തുചുരണ്ടല്‍ വിവാദത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി കുറ്റക്കാരായ എല്ലാവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാനും അദ്ദേഹം ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

സംഭവങ്ങള്‍ക്കു പിന്നില്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറാണെന്നും താരത്തെ ഇനി ഒരിക്കലും ദേശീയ ടീമില്‍ ഉള്‍പ്പെടുത്തെരുതെന്നും സഹതാരങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതായി ഓസ്‌ട്രേലിയന്‍ ദിനപത്രം സിഡ്‌നി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദത്തെത്തുടര്‍ന്ന് സ്റ്റീവന്‍ സ്മിത്ത് നായക സ്ഥാനവും വാര്‍ണര്‍ ഉപനായക സ്ഥാനവും രാജിവച്ചിരുന്നു. സംഭവത്തില്‍ കുറ്റം സമ്മതിച്ച സ്മിത്ത് ഒരു മത്സരത്തില്‍ നിന്നു വിലക്കും ഐ.സി.സി വിധിച്ചു. കൂടാതെ ആജീവനാന്ത വിലക്ക് നേരിടുമെന്ന ഭീഷണിയുമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more