1 GBP = 103.68

എസ്സെക്സിൽ കൺസർവേറ്റിവ് എംപിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

എസ്സെക്സിൽ കൺസർവേറ്റിവ് എംപിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

ലണ്ടൻ: കൺസർവേറ്റീവ് എംപി സർ ഡേവിഡ് അമേസ് സ്വന്തം മണ്ഡലമായ എസ്സെക്സിൽ കൊല്ലപ്പെട്ടു. ലീ-ഓൺ-സീയിലെ പള്ളിയിൽ വച്ച് പ്രതി സാർ ഡേവിഡ് അമേസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ 25കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി തവണ ഡേവിഡിന് കുത്തേറ്റതായി ദൃക്‌സാക്ഷികൾ പറയുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും എല്ലാം വിഫലമായി.

69 കാരനായ സർ ഡേവിഡ്, 69, 1983 മുതൽ എംപിയായിരുന്നു. വിവാഹിതനും അഞ്ച് കുട്ടികളുടെ പിതാവുമാണ്. വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി ഉൾപ്പെടെ നിരവധിപേർ ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി. അന്വേഷണം നടക്കുകയാണ്, കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച്ച ഇദ്ദേഹം വോട്ടർമാരുമായി പതിവായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനിടെയായിരുന്നു ദാരുണ സംഭവം. 1983ൽ ബാസിൽഡനിൽ നിന്നായിരുന്നു ആദ്യമായി പാർലമെന്റിലെത്തിയത്. 1997ൽ സൗത്ത് ഏൻഡ് വെസ്റ്റിലേക്ക് തട്ടകം മാറ്റിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more