1 GBP = 103.69

ദാസനെയും വിജയനെയും ഒന്നിപ്പിക്കാന്‍ വിനീത് ശ്രീനിവാസന്‍

ദാസനെയും വിജയനെയും ഒന്നിപ്പിക്കാന്‍ വിനീത് ശ്രീനിവാസന്‍

കൊച്ചി: നാടോടിക്കാറ്റ് എന്ന വിഖ്യാത ഹാസ്യചിത്രത്തിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച നാടോടിക്കാറ്റിനു ഇനിയൊരു തുടര്‍ച്ചയുണ്ടാകുമോ? ഒരുപക്ഷേ ഉണ്ടായേക്കാം എന്നാണ് നിലവിലെ സൂചനകളില്‍ നിന്നു മനസ്സിലാകുന്നത്. ദാസനെയും വിജയനെയും വീണ്ടും ഒരിക്കല്‍ കൂടി സ്‌ക്രീനിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിനീത് ശ്രീനിവാസന്‍. ആശയം മനസിലുണ്ടെന്നും ഇനി തിരക്കഥ രൂപപ്പെടുത്തിയാല്‍ മതിയെന്നും വിനീത് അറിയിച്ചു. എന്നാണ് തുടങ്ങുന്നതെന്നോ ചിത്രം എന്നു പുറത്തെത്തുമെന്നോ വിനീത് വ്യക്തമാക്കിയിട്ടില്ല.

മോഹന്‍ലാല്‍ശ്രീനിവാസന്‍ ടീമിനെ ഒന്നിപ്പിച്ച് ചിത്രം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിനീത്. എന്നാല്‍, ഇത് നാടോടിക്കാറ്റിന്റെ രണ്ടാംഭാഗമാണോയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പഴയ സിനിമയുടെ തുടര്‍ച്ചയാകും എന്ന സൂചന തന്നെയാണ് വിനീത് നല്‍കുന്നത്. കഥാപശ്ചാത്തലം മനസിലുണ്ട്. ഇനി തിരക്കഥയാക്കിയാല്‍ മതിയെന്ന് വിനീത് പറഞ്ഞു. അവരെ വച്ച് ഒരു സിനിമ ചെയ്യുവാന്‍ കഴിയുന്നത്ര സന്തോഷം വേറെലഭിക്കില്ല. അതിനായുളള ശ്രമത്തിലാണ് താനെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. അധികം കാലതാമസമില്ലാതെ വിനീത് ശ്രീനിവാസന്‍ശ്രീനിവാസന്‍മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം തിയേറ്ററില്‍ ഉണ്ടാകും. വിനീത് നിര്‍മ്മിക്കുന്ന ആനന്ദം ഇന്നലെ തിയേറ്ററുകളില്‍ എത്തി. വൈകാതെ ശ്രീനിവാസനും പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ച് ചിത്രം വരുന്നുണ്ട്. മോഹന്‍ലാലിനൊപ്പം പ്രിഥ്വിരാജും കേന്ദ്രകഥാപാത്രമാകും. ശ്രീനിവാസന്റെ കഥയ്ക്ക് പ്രിയദര്‍ശന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യും. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലാണ് സിനിമ.

Post Your Comments Here ( Click here for malayalam )

Press Esc to close
show more