1 GBP = 103.89
breaking news

രോഹിത് ശർമ മികച്ച ക്യാപ്റ്റൻ; അഭിനന്ദിച്ച് ഡാരൻ സമ്മി

രോഹിത് ശർമ മികച്ച ക്യാപ്റ്റൻ; അഭിനന്ദിച്ച് ഡാരൻ സമ്മി

രോഹിത് ശർമ മികച്ച ക്യാപ്റ്റനെന്ന് വെസ്റ്റ് ഇൻഡീസിൻ്റെ മുൻ ക്യാപ്റ്റൻ ഡാരൻ സമ്മി. ടീമിന് പ്രാധാന്യം നൽകുന്ന ക്യാപ്റ്റനാണ് രോഹിത് എന്ന് സമ്മി പറഞ്ഞു. ഇങ്ങനെ പ്രചോദിപ്പിക്കാൻ കഴിയുന്ന ഒരു ക്യാപ്റ്റനുണ്ടായാൽ, ആര് കളിച്ചാലും ടീം വിജയിക്കുക എന്നതിൽ പ്രാധാന്യമുണ്ടാവും. രോഹിത് അങ്ങനെ ഒരു ക്യാപ്റ്റനാണ് എന്നും സമ്മി പറഞ്ഞു.

“അയാൾ ടീമിനെ നയിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് ഏറ്റവും മികച്ച ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഒന്നായത്. രോഹിത് ടീമിന് പ്രാധാന്യം നൽകുന്ന ക്യാപ്റ്റനാണ്. ഇങ്ങനെ പ്രചോദിപ്പിക്കാൻ കഴിയുന്ന ഒരു ക്യാപ്റ്റനുണ്ടായാൽ, ആര് കളിച്ചാലും ടീം വിജയിക്കുക എന്നതിൽ പ്രാധാന്യമുണ്ടാവും. രോഹിത് അങ്ങനെ ഒരു ക്യാപ്റ്റനാണ്. പഴയ രീതി നല്ലതാണ്. എന്നാൽ, തുടക്കം മുതൽ ആക്രമിച്ച് കളിച്ചാൽ, വിക്കറ്റ് നഷ്ടപ്പെട്ടാലും ടീം സ്കോർ മികച്ചുനിൽക്കും. അതാണ് രോഹിത് ഇന്ത്യൻ ടീമിൽ കൊണ്ടുവന്നത്.”- സമ്മി പറഞ്ഞു,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more