1 GBP = 103.82
breaking news

അഞ്ചുവയസ്സ്കാരൻ ഡാനിയേയും കൊണ്ട് അച്ഛനും അമ്മയും ഡൽഹിയിലെത്തിയത് മകന്റെ ദയാവധത്തിന് അനുമതി തേടി

അഞ്ചുവയസ്സ്കാരൻ ഡാനിയേയും കൊണ്ട് അച്ഛനും അമ്മയും ഡൽഹിയിലെത്തിയത് മകന്റെ ദയാവധത്തിന് അനുമതി തേടി

ന്യൂഡൽഹി: വീൽ ചെയറിൽ വിരലുറുഞ്ചി കിടക്കുന്ന അഞ്ചുവയസുകാരൻ ഡാനി സ്‌റ്റെനോ ഡൽഹിയിലെ തണുപ്പിൽ അസ്വസ്ഥനാണ്. ഒരുപാട് ദൂരം സഞ്ചരിച്ച് തണുപ്പുള്ള ഒരു സ്ഥലത്ത് അച്‌ഛനും അമ്മയും കൊണ്ടുവന്നത് തന്റെ ദയാവധത്തിന് അനുമതി തേടിയാണെന്ന് അവനറിയില്ല. ഡാനിക്ക് കണ്ണു കാണില്ല. ചെവി കേൾക്കാമെങ്കിലും പ്രതികരിക്കില്ല. കൈകാലുകൾക്കും ശേഷിയില്ല.
ഒന്നാം തീയതി ഡൽഹിയിലെത്തിയ കന്യാകുമാരി സ്വദേശികളായ ഡെന്നീസ് കുമാറും ഭാര്യ മേരി സുജയും കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നു: ഒന്നുകിൽ മകന് വിദഗ്‌ദ്ധ ചികിത്സ ലഭ്യമാക്കുക, അല്ലെങ്കിൽ ദയാവധം നടത്താൻ സഹായിക്കുക. ആവശ്യം കേട്ട് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ഇറക്കിവിട്ടു. മാദ്ധ്യമങ്ങളിൽ വാർത്തയായപ്പോൾ രാഷ്‌ട്രീയക്കാർ ഉണർന്നു. ഡൽഹി എയിംസിൽ നാളെ പരിശോധനയ്‌ക്ക് എത്താൻ പറഞ്ഞിരിക്കുകയാണ്.

2012ൽ തമിഴ്നാട്ടിലെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനനം. ജനിച്ചപ്പോൾ കരയുകയും ശബ്‌ദമുണ്ടാക്കുകയും ചെയ്‌തു. നാലാം ദിവസം കുഞ്ഞ് മിണ്ടാതെ തളർന്നു കിടന്നെങ്കിലും ആശുപത്രിക്കാർ ചികിത്സ നൽകിയില്ലെന്ന് ഡെന്നീസ് പറയുന്നു. കുഴപ്പമില്ലെന്നു പറഞ്ഞ് ഡിസ്‌ചാർജ് ചെയ്‌തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു ഡോക്‌ടറെ കാണിച്ചപ്പോഴാണ് ഗുരുതരമായ പ്രശ്നമുണ്ടെന്ന് മനസിലായത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറവാണെന്ന് ആശുപത്രി ലാബ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. അവർ ചികിത്സിച്ചില്ല. മറ്റു വിവരങ്ങൾ മറച്ചുവച്ചു. അഞ്ചു വർഷമായി കുഞ്ഞിനെ കാണിക്കാത്ത ഡോക്ട‌്ർമാരില്ല. ആറു ലക്ഷത്തോളം രൂപ ചെലവായി. സുഖപ്പെടില്ലെന്നാണ് തിരുവനന്തപുരം ശ്രീചിത്തിര അടക്കമുള്ള ആശുപത്രിയിൽ നിന്ന് പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more