1 GBP = 103.68

മൂന്നാമത്തെ വിക്കറ്റും തെറിച്ചു; ഉപപ്രധാനമന്ത്രി ഡാമിയൻ ഗ്രീൻ രാജി വച്ചു; രാജി ലൈംഗികാരോപണങ്ങളുടെ പേരിൽ

മൂന്നാമത്തെ വിക്കറ്റും തെറിച്ചു; ഉപപ്രധാനമന്ത്രി ഡാമിയൻ ഗ്രീൻ രാജി വച്ചു; രാജി ലൈംഗികാരോപണങ്ങളുടെ പേരിൽ

ലണ്ടൻ: തെരേസാ മെയ് മന്ത്രിസഭയിലെ പ്രമുഖനെന്നറിയപ്പെടുന്ന ഉപപ്രധാനമന്ത്രി ഡാമിയൻ ഗ്രീൻ രാജി വച്ചു. രണ്ട് മാസത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ രാജി രാഷ്ട്രീയ വൃത്തങ്ങളിൽ നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. 2008ൽ പാർലമെന്റിൽ പ്രതിപക്ഷ അംഗമായിരിക്കെ കോമൺസിൽ പോലീസ് നടത്തിയ പരിശോധനയിൽ ഗ്രീനിന്റെ കംപ്യൂട്ടറിൽ നിന്ന് ലൈംഗിക ചിത്രങ്ങൾ പിടിച്ചെടുത്തതാണ് രാജിയിൽ കലാശിച്ചത്. മുൻ മെറ്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ബോബ് ക്വിഡ് നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് ക്യാബിനറ്റ് ഓഫീസ് നടത്തിയ അന്വേഷണമാണ് ഗ്രീനിന്റെ രാജിയിലെത്തിയത്.

കഴിഞ്ഞ മാസമാണ് ക്യാബിനറ്റ് ഓഫീസ് ഗ്രീനിനെതിരെ അന്വേഷണം ആരംഭിച്ചത്. രണ്ടു തവണ ആരോപണത്തിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതാണ് ഡാമിയൻ ഗ്രീനിന് വിനയായത്. എന്നാൽ ടോറി പ്രവർത്തക കേറ്റ് മാറ്റ്ബിയുടെ പരാതിയിന്മേലാണ് ക്യാബിനറ്റ് ഓഫീസ് അന്വേഷണം തുടങ്ങിയത്. ഡാമിയൻ ഗ്രീനിന്റെ ഭാഗത്തു നിന്ന് അശ്ളീല പ്രവർത്തികൾ ഉണ്ടായെന്ന് ആരോപിച്ചാണ് കേറ്റ്‌ പരാതി നൽകിയത്.

നേരത്തെ മന്ത്രിമാരായ മൈക്കിൾ ഫാലനും പ്രീതി പട്ടേലും വ്യത്യസ്ത ആരോപണങ്ങളെത്തുടർന്ന് രാജി വച്ചത് മെയ് മന്ത്രിസഭയുടെ പ്രതിശ്ചായയിൽ മങ്ങലേൽപ്പിച്ചിരുന്നു. ഗ്രീനിന്റെ രാജി മേയ്ക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more