1 GBP = 103.94

ബ്രെക്സിറ്റിന് ശേഷവും യൂറോപ്യൻ യൂണിയൻ വിദ്യാർത്ഥികൾക്ക് ഫീസിനത്തിലും ബാങ്ക് ലോണുകളിലും ലഭിക്കുന്ന ഇളവുകൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി

ബ്രെക്സിറ്റിന് ശേഷവും യൂറോപ്യൻ യൂണിയൻ വിദ്യാർത്ഥികൾക്ക് ഫീസിനത്തിലും ബാങ്ക് ലോണുകളിലും ലഭിക്കുന്ന ഇളവുകൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി

ലണ്ടൻ: അടുത്ത വർഷം മാർച്ചോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറുമ്പോൾ നിലവിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിൽ ലഭിച്ച് കൊണ്ടിരിക്കുന്ന ഇളവുകളെ സംബന്ധിച്ച് ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ ആശങ്കളെ അസ്ഥാനത്താക്കി കൊണ്ട് തന്നെ വിദ്യാഭ്യാസ മന്ത്രി ഡാമിയൻ ഹിൻഡ്‌സ് തന്നെ സർക്കാരിന്റെ നയങ്ങൾ വ്യക്തമാക്കി. ബ്രിട്ടീഷ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പോലെ തന്നെ യൂറോപ്യൻ യൂണിയൻ വിദ്യാർത്ഥികൾക്കും ലഭിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. നിലവിൽ ലഭിച്ച് കൊണ്ടിരിക്കുന്ന ഫീസിളവും സ്റ്റുഡന്റ് ബാങ്ക് ലോണുകളും ഇയു വിദ്യാർത്ഥികൾക്കും ലഭ്യമാകും.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിദ്യാർഥികൾ ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖലക്ക് നൽകുന്ന പ്രാമുഖ്യം ഏറെ സ്വാഗതാർഹമാണെന്ന് ഡാമിയൻ ഹിൻഡ്‌സ് പറഞ്ഞു. ബ്രിട്ടനിലെ സർവ്വകലാശാലകളിൽ വിദേശ വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ഇയുവിൽ നിന്നുള്ളവരാണ്. ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്കും ഇവർ നൽകുന്ന സംഭാവനകൾ ചെറുതല്ല. അതുകൊണ്ട് തന്നെ 2019 -2020 കാലഘട്ടങ്ങളിൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിലെ സ്ഥിതി തുടരാനാണ് സർക്കാർ തീരുമാനം.

അതേസമയം ഡൊമസ്റ്റിക് ട്യൂഷൻ ഫീസ് വർദ്ധന (പരമാവധി 9250 പൗണ്ട്) അടുത്ത ഒരു വർഷത്തേക്ക് മരവിപ്പിച്ച് കൊണ്ട് മന്ത്രി ഉത്തരവിട്ടതും ഏറെ ആഹ്ളാദത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികളെ കൂടുതലായി ആകര്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങൾ. നിലവിലെ 1.6 മില്യൺ അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥികളിൽ ഏകദേശം 80,000 ൽ അധികം പേരും യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more