1 GBP =
breaking news

മനുഷ്യക്കടത്ത്: പോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ട് വര്‍ഷം തടവ്‌

മനുഷ്യക്കടത്ത്: പോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ട് വര്‍ഷം തടവ്‌

ദില്ലി: മനുഷ്യക്കടത്ത് കേസില്‍ പ്രശസ്ത പഞ്ചാബി പോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ട് വര്‍ഷം തടവ്. തങ്ങളുടെ മ്യൂസിക് ട്രൂപ്പിന്റെ പേരില്‍ മെഹന്ദിയും ഇയാളുടെ സഹോദരന്‍ ഷംഷേര്‍ സിംഗും അനധികൃതമായി ആളുകളെ വിദേശത്തേക്ക് കടത്തുകയും, ഇതിലൂടെ ഭീമമായ തുക കൈപ്പറ്റിയെന്നുമാണ് കേസ്. പട്യാല ഹൗസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

1998-99 വര്‍ഷങ്ങളില്‍ പത്തോളം പേരെ മെഹന്ദിയും സഹോദരനും അനധികൃതമായി അമേരിക്കയിലേക്ക് കടത്തിയിരുന്നു. കൂടാതെ നടിയുള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെ സാന്‍ഫ്രാന്‍സിസ്‌കോയിലും, മറ്റൊരു അമേരിക്കന്‍ പര്യടനത്തില്‍ മൂന്ന് ആണ്‍കുട്ടികളെ ന്യൂജഴ്‌സിയിലും ഇത്തരത്തില്‍ അനധികൃതമായി എത്തിച്ചിരുന്നതായും പട്യാല പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബക്ഷിപ് സിംഗ് എന്നയാളുടെ പരാതിയിലാണ് ഇരുവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തില്‍ 35 പരാതികളാണ് മെഹന്ദിക്കെതിരെ പൊലീസിന് ലഭിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മെഹന്ദിയുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ പണം കൈപ്പറ്റിയതുള്‍പ്പെടെ നിരവധി രേഖകള്‍ കണ്ടെടുത്തിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more