1 GBP = 102.95
breaking news

സിപിഐമ്മിനും അതൃപ്തി; പൊലീസ് നിയമ ഭേദഗതി തിരുത്താനൊരുങ്ങി സര്‍ക്കാര്‍

സിപിഐമ്മിനും അതൃപ്തി; പൊലീസ് നിയമ ഭേദഗതി തിരുത്താനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതിയിലെ വിവാദ ഭാഗം സര്‍ക്കാര്‍ തിരുത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. തിരുത്തി വരുന്ന നിയമത്തില്‍ സാമൂഹിക മാധ്യമങ്ങിലെ അധിക്ഷേപം എന്ന് പ്രത്യേകം എടുത്ത് പറയും. പൊലീസിലും സിപിഐഎമ്മിലും നിന്നും ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് നിയമ ഭേദഗതി ബില്‍ തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിരാകുന്നത്.

ഈ ഭേദഗതിപ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി അഞ്ചുവര്‍ഷം തടവിനോ, 10,000 രൂപ പിഴയ്ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടുന്നതാണെന്ന് കേരള പൊലീസ് ആക്ട് 118 (എ) പറയുന്നു.

ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന വിമര്‍ശനം മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു. ഈ നിയമം സൈബര്‍ ബുള്ളിയിങ്ങിനു മാത്രം ബാധകമായി മാത്രമല്ല പ്രയോഗിക്കപ്പെടുകയെന്ന ആശങ്കയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 118 എ ക്രിയാത്മകമായ വിമര്‍ശനങ്ങളെയും മാധ്യമ റിപ്പോര്‍ട്ടിങ്ങിനെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുമൊക്കെ ബാധിക്കുന്ന തരത്തില്‍ തെറ്റായി വ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിമര്‍ശകരുടെ പക്ഷം. 118 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപെയ്‌നും ആരംഭിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ ഉള്‍പ്പെടെയുള്ള ട്രോള്‍ കൂട്ടായ്മകളും നിയമത്തിനെതിരെ രംഗത്തെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more