1 GBP = 103.01
breaking news

സൗദിയിലെ തുറമുഖങ്ങളില്‍ ‘രണ്ടു മണിക്കൂറിനുള്ളില്‍ കസ്റ്റംസ് ക്ലിയറന്‍സ്’ പദ്ധതി

സൗദിയിലെ തുറമുഖങ്ങളില്‍ ‘രണ്ടു മണിക്കൂറിനുള്ളില്‍ കസ്റ്റംസ് ക്ലിയറന്‍സ്’ പദ്ധതി

രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ‘രണ്ടു മണിക്കൂറിനുള്ളില്‍ കസ്റ്റംസ് ക്ലിയറന്‍സ്’ പദ്ധതി നടപ്പാക്കുമെന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ‘രണ്ടു മണിക്കൂറിനുള്ളില്‍ കസ്റ്റംസ് ക്ലിയറന്‍സ്’ പദ്ധതി നടപ്പാക്കുമെന്നാണ് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കിയത്. മുഴുവന്‍ കര, കടല്‍, വ്യോമ തുറമുഖങ്ങളിലും കസ്റ്റംസ് ക്ലിയറന്‍സ് സംവിധാനത്തില്‍ പ്രകടമായ വേഗം വരുത്തുന്നതാണ് പദ്ധതി. ഈ മാസം 26ന് നടക്കുന്ന അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണത്തിന്റെ മുന്നോടിയായാണ് അതോറിറ്റിയുടെ പ്രഖ്യാപനം.

പരസ്പര സഹകരണത്തിന്റെ ഒരു സുപ്രധാന ഘട്ടം പൂര്‍ത്തിയാക്കിയതിനുശേഷമാണ് രണ്ടു മണിക്കൂറിനുള്ളില്‍ ക്ലിയറന്‍സ് സംരംഭം നടപ്പാക്കുന്നതെന്ന് അതോറിറ്റി ഗവര്‍ണര്‍ സുഹൈല്‍ അബന്‍മി പറഞ്ഞു. രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുകയും വ്യാപാര സംരംഭങ്ങളെ പിന്തുണക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഭാഗമാണ് പദ്ധതിയെന്നും അതോറിറ്റി ഗവര്‍ണര്‍ സുഹൈല്‍ അബന്‍മി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more