1 GBP = 103.70

‘സ്റ്റാഫിനെ ചോദ്യംചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണം’; കസ്റ്റംസിന് നിയമസഭാ സെക്രട്ടറിയുടെ കത്ത്

‘സ്റ്റാഫിനെ ചോദ്യംചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണം’; കസ്റ്റംസിന് നിയമസഭാ സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം: ഡോളര്‍ കടത്തുക്കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ കസ്റ്റംസിന് നിയമസഭ സെക്രട്ടറിയുടെ കത്ത്. സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യംചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമസഭാ സെക്രട്ടറി എസ്‌വി ഉണ്ണികൃഷ്ണന്‍ നായരുടെ കത്ത്.
നിയമസഭയുടെ പരിധിയില്‍ വരുന്നയാള്‍ക്ക് നോട്ടീസ് നല്‍കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

വിദേശത്തേക്ക് അനധികൃതമായി ഡോളര്‍ കടത്തിയ കേസിലെ അന്വേഷണം സ്പീക്കറുടെ ഓഫീസിലെത്തി നില്‍ക്കവെയാണ് നിയമസഭാ സെക്രട്ടറിയുടെ നിര്‍ണയാകമായ ഇടപെടല്‍. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ പരമാധികാരം ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണന്‍ നായര്‍ കസ്റ്റംസിന് കത്ത് നല്‍കിയിരിക്കുന്നത്. സ്പീക്കറുടെ സ്റ്റാഫംഗത്തെ ചോദ്യംചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ ചട്ടം 165 ല്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് അയ്യപ്പനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യതവണ നോട്ടീസ് നല്‍കാഞ്ഞത് ചൂണ്ടിക്കാട്ടിയും രണ്ടാമത് ഔദ്യോഗിക തിരക്കുകള്‍ പറഞ്ഞും അയ്യപ്പന്‍ ഒഴിഞ്ഞുമാറി. അടുത്ത നോട്ടീസ് ഉടന്‍ നല്‍കാനിരിക്കെയാണ് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയിരിക്കുന്നത്. ഇതോടെ സ്പീക്കറുടെ ഓഫീസ് ചോദ്യം ചെയ്യല്‍ മനപ്പൂര്‍വ്വം ഒഴിവാക്കുകയാണെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. ഇനി നിയമസഭാ സെക്രട്ടറിയുടെ കത്തില്‍ നിയമോപദേശം തേടിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസ് തീരുമാനം. കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.. ഇതിന് മുന്നോടിയായിട്ടാണ് സ്റ്റാഫംഗത്തെ ചോദ്യംചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more