1 GBP = 103.70

‘കസ്റ്റംസ് പാർട്ണർഷിപ്പ് ഡീൽ’ തെരേസാ മേയ്ക്ക് മുന്നറിയിപ്പുമായി ടോറി എം പിമാർ

‘കസ്റ്റംസ് പാർട്ണർഷിപ്പ് ഡീൽ’ തെരേസാ മേയ്ക്ക് മുന്നറിയിപ്പുമായി ടോറി എം പിമാർ

ലണ്ടൻ: യൂറോപ്യൻ യൂണിയനുമായി കസ്റ്റംസ് പാർട്ണർഷിപ്പ് ഡീലുറപ്പിക്കാനുള്ള തെരേസാ മേയുടെ നീക്കത്തിന് ശക്തമായ താക്കീതുമായി ടോറി എം പിമാർ. അറുപതോളം ടോറി എം പിമാരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ സർക്കാരിനുള്ള പിന്തുണ പിന്വലിക്കുമെന്നാണ് ബ്രെക്സിറ്റ്‌ വാദികളായ ഇവരുടെ മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയൻ കസ്റ്റംസ് യൂണിയനിൽ ബ്രിട്ടനെ നിലനിർത്തുന്നതിന് മാത്രമാണ് മെയ് പക്ഷം ഇങ്ങനെ ഒരു പദ്ധതിയുമായി മുന്നോട്ട് വന്നതെന്ന് ഇവർ വാദിക്കുന്നു. കസ്റ്റംസ് പാർട്ണർഷിപ്പ് മറ്റു രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുന്നതിന് തടസ്സമെന്നും ഇവർ പറയുന്നു.

ബോറിസ് ജോൺസൺ, റീസ് മോർഗൻ, മൈക്കൽ ഗോവ്, ഡേവിഡ് ഡേവിസ്, ലിയാം ഫോക്സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടോറി എംപിമാർ പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകുന്ന സാഹചര്യമുണ്ടായാൽ രാജി വച്ചൊഴിയുമെന്ന് ലിയാം ഫോക്സ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നോർത്തേൺ അയർലൻഡ് അതിർത്തി പ്രശ്നം പരിഹരിക്കുന്നതിന് ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് തെരേസാ മേയും വ്യക്തമാക്കിയിരുന്നു. ഇന്ന് ബ്രെക്സിറ്റ്‌ വാദികളുമായി മേയ് ചർച്ച നടത്തുന്നുണ്ട്.

അതേസമയം നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് വക്താവ് പറഞ്ഞത്, ബ്രിട്ടൻ കസ്റ്റംസ് യൂണിയനിൽ നിന്ന് പുറത്തേക്കാണ് എന്നാണ്. ഒരു കാരണവശാലും കസ്റ്റംസ് യൂണിയനിലേക്ക് ചേരുകയില്ലെന്നുമാണ്. പ്രശ്നം പരിഹരിക്കാൻ രണ്ടു നിർദ്ദേശങ്ങൾ യൂറോപ്യൻ യൂണിയനിന് മുൻപാകെ വച്ചിട്ടുണ്ട് എന്നാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more