1 GBP = 104.17

പ്രമേഹത്തിന് വെള്ളരിക്ക സൂപ്പര്‍, ഗര്‍ഭിണികള്‍ തീര്‍ച്ചയായും കഴിക്കണം

പ്രമേഹത്തിന് വെള്ളരിക്ക സൂപ്പര്‍, ഗര്‍ഭിണികള്‍ തീര്‍ച്ചയായും കഴിക്കണം
പഴങ്ങളും പച്ചക്കറികളും നിത്യവും ഉപയോഗിക്കുന്നവരാണ് നാം. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ? ആരോഗ്യം, രോഗപ്രതിരോധം, രോഗ നിവാരണം, സൗന്ദര്യം എന്നിവയില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള പ്രാധാന്യം ഏറെയാണ്.
മഴക്കാലത്ത് ഇലക്കറികള്‍ ധാരാളം കഴിക്കണം. ഇത് വയറിനും ദഹനത്തിനും നല്ലതാണ്. ശരീരത്തില്‍ കടന്നുകൂടുന്ന വിഷാംശങ്ങളെ ചെറുക്കാനും ഇലക്കറികള്‍ക്ക് കഴിയും. ഉഴുന്ന്, പയറ്, ചീര, തുവര, തകര, താള്, മുതിര, മത്തന്‍, മുരിങ്ങ എന്നിവയുടെ ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
വള്ളികളില്‍ കായ്ക്കുന്ന കുമ്പളങ്ങ, പാവയ്ക്ക, വെള്ളരി എന്നിവയൊക്കെ ധാരാളം ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളവയാണ്. ഇതില്‍ ശ്രേഷ്ഠമാണ് കുമ്പളങ്ങ. ഇതിന്‍റെ നീര് കഴിച്ചാല്‍ മൂത്ര തടസ്സം മാറിക്കിട്ടും. വെള്ളരി സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ്.
ഉഷ്ണകാല രോഗങ്ങള്‍ ശമിപ്പിക്കുന്നതിന് വെള്ളരിക്ക കഴിക്കുന്നത് നന്ന്. ശരീരത്ത് നീര് കെട്ടുന്നത് ശമിപ്പിക്കുന്നതിനും ഉപ്പ് കൂടുതല്‍ കഴിക്കുന്നത് മൂലം ശരീരത്തില്‍ നീര്‍ക്കോളുണ്ടായാല്‍ അത് ശമിപ്പിക്കുന്നതിനും വെള്ളരി നീര് ഉത്തമമാണ്.
ഇലകളില്‍ അപ്പവും അടയും വേവിച്ചെടുക്കുന്നത് ആഹാരത്തിന് രുചിയും ഗുണവും നല്‍കും. വാഴയില, താമരയില, ചീലാന്തിയില, വട്ടയില തുടങ്ങിയ ഇലകളില്‍ പുഴുങ്ങിയെടുക്കുന്ന അടയ്ക്ക് ഔഷധഗുണങ്ങളുമുണ്ടാകും.
പാവയ്ക്ക, വെള്ളരിക്ക, കാബേജ്, ചീര തുടങ്ങിയവ പ്രമേഹരോഗികള്‍ കൂടുതലായി ഉപയോഗിക്കണം. ഗര്‍ഭിണികള്‍ ഇലക്കറികളും വെള്ളരിക്കയും കുമ്പളങ്ങയും കൂടുതലായി കഴിക്കണം. പ്രമേഹം, കൊളസ്ട്രോള്‍ രോഗങ്ങള്‍ ഉള്ളവരും ഇലക്കറികള്‍ കഴിക്കണം.
തൈറോയ്ഡ് രോഗികള്‍ കാബേജ് കഴിക്കരുത്. മത്തങ്ങ പ്രമേഹരോഗികള്‍ക്ക് വര്‍ജ്ജ്യമാണ്. നെല്ലിക്ക ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് നന്നാണ്. മുറിവുണങ്ങാനും വിളര്‍ച്ച മാറുന്നതിനും നെല്ലിക്ക ഉത്തമമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more