1 GBP = 103.25
breaking news

റായുഡുവിന്റെ പരുക്ക് സാരമുള്ളതല്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്

റായുഡുവിന്റെ പരുക്ക് സാരമുള്ളതല്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്

ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പരുക്കേറ്റ ചെന്നൈ സൂപ്പർ കിംഗ്സ് താരം അമ്പാട്ടി റായുഡുവിൻ്റെ പരുക്ക് സാരമുള്ളതല്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലൈമിങ്. എല്ലിനു പൊട്ടലുണ്ടാവുമെന്നാണ് കരുതിയതെന്നും എന്നാൽ പൊട്ടൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഐപിഎൽ 14ആം സീസൺ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലാണ് റായുഡുവിനു പരുക്കേറ്റത്. ന്യൂസീലൻഡ് പേസർ ആദം മിൽനെ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ കൈമുട്ടിൽ പന്തിടിച്ചതിനെ തുടർന്ന് താരം റിട്ടയേർഡ് ഹർട്ട് ആയിരുന്നു.

അതേസമയം, മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ചെന്നൈ സൂപ്പർ കിംഗ്സ് 20 റൺസിനു തോൽപിച്ചു. 3 വിക്കറ്റ് നഷ്ടത്തിൽ 7 റൺസ്, 4 വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിൽ പതറിയ ചെന്നൈയെ ഋതുരാജ് ഗെയ്ക്‌വാദിൻ്റെ തകർപ്പൻ ബാറ്റിംഗാണ് കരകയറ്റിയത്. രവീന്ദ്ര ജഡേജ, ഡ്വെയിൻ ബ്രാവോ എന്നിവരും ചെന്നൈക്കായി തിളങ്ങി. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 136 റൺസേ നേടാനായുള്ളൂ.

ഓപ്പണർ ഋതുരാജ് ഗെയ്ഗ്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. താരം 52 പന്തിൽ നിന്ന് 88 റൺസ് അടിച്ചെടുത്തു. രവീന്ദ്ര ജഡേജ 26ഉം ഡ്വയിൻ ബ്രാവോ 23ഉം നേടി. കളിയിൽ പതിനൊന്ന് ഓവറുകൾ പൂർത്തിയായപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന അവസ്ഥയിലായിരുന്നു ചെന്നൈ. പിന്നീടുള്ള ഓവറുകളിൽ ഋതുരാജിന്റെ പ്രകടനം നിർണായകമായി. ആറാം വിക്കറ്റ് കൂട്ടുകെട്ടൽ ജഡേജയും ഋതുരാജും ചേർന്ന് 81 റൺസ് അടിച്ചുകയറ്റി.

സൗരവ് തിവാരിയാണ് മുംബൈയുടെ ടോപ് സ്‌കോറർ. നാൽപത് പന്തുകളിൽ 5 ഫോറുകളടക്കം 50 റൺസിൽ പുറത്താവാതെ നിന്നു. ക്വിൻ്റൺ ഡികോക്ക് പന്ത്രണ്ട് പന്തിൽ നിന്ന് 17 റൺസും അൻമോൽപ്രീത് സിംഗ് 14 പന്തിൽ 16ഉം ഇഷാൻ കിഷൻ 10 പന്തിൽ 11ഉം പൊള്ളാർഡ് 14 പന്തിൽ 15ഉം ആദംമിൽനേ 15 പന്തിൽ 15റൺസുമാണ് മുംബൈക്ക് വേണ്ടി നേടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more