1 GBP = 103.92

ക്രോയ്ഡോൺ സെന്റ് പോൾസ് മലങ്കര കത്തോലിക്കാ മിഷന്റെ നോമ്പുകാല ഒരുക്ക ആത്മാഭിഷേക ധ്യാനം 2023 ഫെബ്രുവരി 19 ഞായറാഴ്ച; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

<strong>ക്രോയ്ഡോൺ സെന്റ് പോൾസ് മലങ്കര കത്തോലിക്കാ മിഷന്റെ നോമ്പുകാല ഒരുക്ക ആത്മാഭിഷേക ധ്യാനം 2023 ഫെബ്രുവരി 19 ഞായറാഴ്ച; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ</strong>

ജോൺസൺ മാത്യൂസ്

ക്രോയ്ഡോൺ: ക്രോയ്ഡോൺ സെന്റ് പോൾസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഈ വർഷത്തെ നോമ്പുകാല ഒരുക്ക ആത്മാഭിഷേക ധ്യാനം 2023 ഫെബ്രുവരി 19 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കേറ്റർഹാം ഓൺ ദി ഹിൽ സെനിട്ടറി ഹാളിൽ നടത്തപ്പെടുന്നു.

ക്രിസ്തുവിന്റെ പീഢാസഹനവും, കുരിശുമരണവും ഓർമ്മിപ്പിക്കുന്ന അമ്പത് നോമ്പിന്റെ ഒരുക്കധ്യാനം സി. ആൻ മരിയ എസ് എച്ച് നേതൃത്വം നൽകും. ജപമാല പ്രാർത്ഥന, വി. കുർബ്ബാന, ആരാധന, വചനപ്രഘോഷണം എന്നീ ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാവരെയും കർത്തൃ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

ധ്യാനത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് സംഘടകർ വിപുലമായ കാർ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

VENUE: Cenetary Hall, Caterham, Surrey, CR3 5PB

കൂടുതൽ വിവരങ്ങൾക്ക്:
റോയ് മാത്യു 07480495628
പ്രദീപ് സാബു 0753571330

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more