1 GBP =
breaking news

സൗത്ത് ലണ്ടനിൽ എട്ടു മാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് റോഡ് മുറിച്ച് കടക്കവേ യുവതി വാഹനമിടിച്ച് കൊല്ലപ്പെട്ടു; കുഞ്ഞു ഗുരുതരാവസ്ഥയിൽ

സൗത്ത് ലണ്ടനിൽ എട്ടു മാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് റോഡ് മുറിച്ച് കടക്കവേ യുവതി വാഹനമിടിച്ച് കൊല്ലപ്പെട്ടു; കുഞ്ഞു ഗുരുതരാവസ്ഥയിൽ

ലണ്ടൻ: സൗത്ത് ലണ്ടനിലെ ക്രോയ്ഡോൺ റോഡിൽ ഇന്നലെ രാത്രി എട്ടു മണിയോടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന അമ്മയും കുഞ്ഞുമാണ് വാഹനാപകടത്തിൽപ്പെട്ടത്. വാഹനാപകടത്തിൽ യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി ബ്രോംലി പോലീസ് അറിയിച്ചു. യുവതിക്ക് ഇരുപത് വയസ്സ് മാത്രമാണ് പ്രായം. എട്ടു മാസം മാത്രം പ്രായമായ ആൺകുഞ്ഞു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

കുഞ്ഞിനെ പ്രാമിൽ കിടത്തി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പോലീസും ആംബുലൻസ് സർവീസും പാരാമെഡിക്കൽ വിഭാഗവും ഫയർ ഫോഴ്‌സും സംഭവസ്ഥലത്ത് പാഞ്ഞെത്തിയിരുന്നു. സൗത്ത് ലണ്ടനിലെ അനെർലി എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more