1 GBP = 103.12

ക്രോയ്ഡോൺ മലങ്കര കത്തോലിക്കാ പള്ളിയിൽ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് ഏപ്രിൽ രണ്ടിന് തുടക്കം

<strong>ക്രോയ്ഡോൺ മലങ്കര കത്തോലിക്കാ പള്ളിയിൽ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് ഏപ്രിൽ രണ്ടിന് തുടക്കം</strong>

ജോൺസൺ മാത്യു

സൗത്ത് ലണ്ടൻ: ക്രോയ്ഡോൺ സെന്റ് പോൾസ് ദേവാലയത്തിൽ ഈ വർഷത്തെ പീഡാനുഭവ ശുശ്രൂഷകൾക്ക് മലങ്കര കത്തോലിക്കാ സഭയുടെ കൂരിയ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. അന്തോണി മാർ സിൽവേനിയോസ് എപ്പിസ്‌കോപ്പ മുഖ്യ കാർമ്മികത്വം നൽകുമെന്ന വിവരം ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിൽ അറിയിച്ചു.

ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഓർമ്മിപ്പിക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾ ഏപ്രിൽ രണ്ടു മുതൽ ഏപ്രിൽ എട്ടു വരെ കാറ്റർഹാം ഓൺ ദി ഹിൽ സെന്റിനറി ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

NB: വിശാലമായ കാർപാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Address: Centinery Hall
Sacret Heart RC Church
Caterham, Surrey, CR3 5PB

കൂടുതൽ വിവരങ്ങൾക്ക്:
പ്രദീപ് ബാബു(ട്രസ്റ്റി) – 07535761330
റോയ് മാത്യു(സെക്രട്ടറി) – 07480495628

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more