1 GBP = 103.68

ക്രോയിഡോണിൽ എനർജി പ്ലാന്റിൽ കാർ ഇടിച്ച് കയറി അപകടം; ഗ്യാസ് ലീക്ക് മൂലം നൂറു കണക്കിന് ആളുകളെ ഒഴിപ്പിച്ചു

ക്രോയിഡോണിൽ എനർജി പ്ലാന്റിൽ കാർ ഇടിച്ച് കയറി അപകടം; ഗ്യാസ് ലീക്ക് മൂലം നൂറു കണക്കിന് ആളുകളെ ഒഴിപ്പിച്ചു

ലണ്ടൻ: ലണ്ടനിനടുത്ത് ക്രോയിഡോണിൽ എനർജി പ്ലാന്റിൽ കാർ ഇടിച്ച് കയറി അപകടം. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. ക്രോയ്ഡോണിലേ വൈറ്റ്സ്റ്റോൺ വേയിലെ ഗ്യാസ് സ്റ്റേഷനിലാണ് അപകടം നടന്നത്. അപകടത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. പ്ലാന്റിൽ വാതക ചോർച്ച ഉണ്ടായതായി അധികൃതർ പറഞ്ഞു. പ്ലാന്റിന് സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചിരുന്നു.

സൈൻസ്ബറിക്ക് സമീപമുള്ള താത്കാലിക സ്ഥലത്തേക്കാണ് ആളുകളെ മാറ്റിയത്. താപനിലയും മൈനസിലേക്ക് എത്തിയതോടെ ജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടായി. ക്രോയ്ഡോൺ കൗൺസിൽ അധികൃതരും പോലീസും ഫയർ ബ്രിഗേഡിയർമാരും സംഭവസ്ഥലത്ത് ക്യാംപ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നു. സമീപപ്രദേശങ്ങളിലെ മറ്റ് താമസക്കാരെ വീടുകളിൽ തന്നെ കഴിയാൻ പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ആരെയും അറസ്റ്റ് ചെയ്യുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more