1 GBP = 103.14

ക്രോയ്ഡോണിൽ ബസ് ഷെൽട്ടറിലേക്ക് ഓടിച്ച് കയറ്റി 20 പേർക്ക് പരിക്ക്; 15കാരിയുടെ നില ഗുരുതരം; മയക്കുമരുന്ന് ഉപയോഗിച്ച് ബസോടിച്ച ഡ്രൈവർ അറസ്റ്റിൽ

ക്രോയ്ഡോണിൽ ബസ് ഷെൽട്ടറിലേക്ക് ഓടിച്ച് കയറ്റി 20 പേർക്ക് പരിക്ക്; 15കാരിയുടെ നില ഗുരുതരം; മയക്കുമരുന്ന് ഉപയോഗിച്ച് ബസോടിച്ച ഡ്രൈവർ അറസ്റ്റിൽ

ഡബിള്‍ ഡെക്കര്‍ ബസ് സൗത്ത് ലണ്ടനിലെ ബസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറി 15 വയസ്സുള്ള പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഇതിന് പുറമെ അപകടത്തില്‍ മറ്റ് 19 പേര്‍ക്കും പരുക്കേറ്റു. മദ്യപിച്ച് ഡ്രൈവ് ചെയ്‌തെന്ന സംശയത്തില്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ മദ്യമല്ല മയക്കുമരുന്ന് വലിച്ച് കയറ്റിയാണ് ഇയാള്‍ മറ്റുള്ളവരുടെ ജീവന്‍ പന്താടിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ട് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് റൂട്ട് 198 ബസ് വെസ്റ്റ് ക്രോയ്ഡണിലെ ബസ് സ്‌റ്റേഷനിലേക്ക് നിയന്ത്രണം വിട്ട ഇടിച്ചുകയറിയത്.

ബസില്‍ യാത്ര ചെയ്യുകയായിരുന്നു 15-കാരി. ഗുരുതരമായി പരുക്കേറ്റ കുട്ടിക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. സൗത്ത് ലണ്ടന്‍ ഹോസ്പിറ്റലില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് പെണ്‍കുട്ടി. മറ്റൊരു ബസില്‍ ഇടിച്ച ഡബിള്‍ ഡെക്കര്‍ ഒരു കാറില്‍ കൂടി മുട്ടിയ ശേഷമാണ് ബസ് സ്റ്റേഷനിലേക്ക് പാഞ്ഞുകയറിയതെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് കരുതുന്നു. അപകടത്തെത്തുടര്‍ന്ന് 60, 64, 109, 157, 198, 250, 264, 289, 407, 410, 455 റൂട്ടുകള്‍ വഴിതിരിച്ചുവിട്ടതായി ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.

ചില്ലുകള്‍ അപ്പാടെ തകര്‍ന്ന നിലയിലുള്ള ബസും ചുറ്റും കൂടി അടിയന്തര രക്ഷാപ്രവര്‍ത്തകരെയും കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ഭയപ്പെട്ട് പോയതിനെത്തുടര്‍ന്നാണ് ചികിത്സ നല്‍കിയതെന്ന ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് വ്യക്തമാക്കി. ഇരുപത് യാത്രക്കാരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. 17 പേര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പരുക്കുകള്‍ ഏറ്റിട്ടുണ്ട്. ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസും, ലണ്ടന്‍ എയര്‍ ആംബുലന്‍സും സംഭവസ്ഥലത്ത് അടിയന്തര സേവനത്തിനായി എത്തി. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more