1 GBP = 104.17

ആത്മാഭിഷേക ശുശ്രൂഷകളുമായി ക്രോയിഡോണ്‍ നൈറ്റ് വിജില്‍ 10ന് ….. ഫാ. ലിക്‌സണ്‍,ബ്രദര്‍ അജി പീറ്റര്‍ എന്നിവര്‍ നയിക്കും…

ആത്മാഭിഷേക ശുശ്രൂഷകളുമായി ക്രോയിഡോണ്‍ നൈറ്റ് വിജില്‍ 10ന് ….. ഫാ. ലിക്‌സണ്‍,ബ്രദര്‍ അജി പീറ്റര്‍ എന്നിവര്‍ നയിക്കും…

ബാബു ജോസഫ്

ലണ്ടന്‍: ക്രോയിഡോണിലും സമീപപ്രദേശങ്ങളിലും പരിശുദ്ധാത്മാഭിഷേകം ചൊരിഞ്ഞു കൊണ്ട് എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും നടന്നുവരുന്ന ‘ക്രോയിഡോണ്‍ നൈറ്റ് വിജില്‍ ‘ 10ന് രാത്രി 8.30 മുതല്‍ 12.30 വരെ നടക്കും.
അനേകര്‍ക്ക് വരദാനഫലങ്ങളുടെ നിറവ് നല്കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയില്‍ ഇത്തവണ റവ.ഫാ.ലിക്‌സണ്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കും.
ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചനപ്രഘോഷകനും ആദ്ധ്യാത്മിക ശുശ്രൂഷകനുമായ ബ്രദര്‍ അജി പീറ്റര്‍ നൈറ്റ് വിജിലില്‍ പങ്കെടുത്ത് ശുശ്രൂഷകള്‍ നയിക്കും.
യേശുക്രിസ്തുവിന്റെ കാല്‍വരിയിലെ പീഡാസഹനത്തെ അനുസ്മരിച്ചുകൊണ്ട് നൈറ്റ് വിജിലില്‍ ഇത്തവണ പ്രത്യേക ‘ കുരിശിന്റെ വഴി’ നടക്കും.
ദിവ്യകാരുണ്യ ആരാധന , വചനപ്രഘോഷണം,കുമ്പസാരം തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും.
അഡ്രസ്സ് :
CHURCH OF OUR FAITHFUL VIRGIN.
UPPER NORWOOD
SE19 1RT.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
സിസ്‌റര്‍ സിമി. 07435654094
ഡാനി 07852897570.
വ്രതാനുഷ്ടാനങ്ങളുടെ വലിയ നോമ്പും മാര്‍ യൌസേപ്പ് പിതാവിന്റെ വണക്കമാസ ആചരണവും ഒരുമിക്കുന്നതിലൂടെ ഏറെ അനുഗ്രഹീതമാകുന്ന മാര്‍ച്ച് മാസത്തില്‍ 10 ന് വെള്ളിയാഴ്ച നടക്കുന്ന ‘ക്രോയിഡോണ്‍ നൈറ്റ് വിജിലിലേക്ക് ‘സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more